അ​ടി​ച്ചു ഫി​റ്റാ​യി; റോ​ഡ് ആ​ണെ​ന്നു ക​രു​തി യു​വ​തി കാ​റോ​ടി​ച്ച​ത് റെ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ
അ​ൽ​പം മ​ദ്യം അ​ക​ത്തു​ചെ​ന്നാ​ൽ പി​ന്നെ ഏ​തൊ​രു ഭീ​രു​വും ധീ​ര​നാ​കും. എ​ന്നാ​ൽ അ​ള​വ് കു​റ​ച്ചു​കൂ​ടി​യാ​ലോ? പി​ന്നെ പ​ല​ർ​ക്കും പ​ല സ്വ​ഭാ​വ​മാ​ണ്. ചി​ല​ർ വ​സ്തു​ക്ക​ളെ പ​ല​താ​യി കാ​ണും, ചി​ല​ർ ഇ​ല്ലാ​ത്ത കാ​ര്യം കാ​ണും, കേ​ട്ടി​ട്ടി​ല്ലാ​ത്ത​ത് കേ​ട്ട​താ​യും പ​റ​യും... ഇ​ങ്ങ​നെ പോ​കും പെ​രു​മാ​റ്റ രീ​തി​ക​ൾ.

മ​ദ്യ​ല​ഹ​രി​യി​ലു​ള്ള ഒ​രു യു​വ​തി​യു​ടെ കാ​ർ ഡ്രൈ​വിം​ഗ് വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ്പെ​യി​നി​ലെ സം​സാ​ര വി​ഷ​യം. ല​ഹ​രി​യി​ൽ മൂ​ത്ത​തോ​ടെ യു​വ​തി​ക്ക് റോ​ഡേ​താ, തോ​ടേ​താ എ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യി​ലെ​ത്തി. ഒ​ടു​വി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ​യാ​യി യു​വ​തി​യു​ടെ കാ​ർ ഡ്രൈ​വിം​ഗ്!

സ്പെ​യി​നി​ലെ മ​ലാ​ഗ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഏ​ക​ദേ​ശം 1.5 കി​ലോ​മീ​റ്റ​ർ യു​വ​തി ട്രാ​ക്കി​ലൂ​ടെ കാ​ർ ഓ​ടി​ച്ചു എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ‌റോ​ഡി​ലൂ​ടെ വ​ന്ന് ട്രാ​ക്കി​ലേ​ക്ക് പ്ര​വേ​ശി​ച്ച കാ​ർ ട്രാ​ക്കി​ലൂ​ടെ ഓ​ടു​ന്ന വീ​ഡി​യോ വൈ​റ​ലാ​ണ്.

ഒ​രു ട​ണ​ലി​നു മു​ന്നി​ൽ മൂ​ന്നു ട​യ​റും പൊ​ട്ടി കു​ടു​ങ്ങി​യ​തി​ന് ശേ​ഷ​മാ​ണ് യു​വ​തി കാ​ർ നി​ർ​ത്തി​യ​ത്. ര​ക്ത​പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ​ത്തി​ന്‍റെ അ​ള​വ് അ​നു​വ​ദ​നീ​യ​മാ​യ​തി​ലും മൂ​ന്നു മ​ട​ങ്ങാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.