പ്രാ​യ​മൊ​ക്കെ എ​ന്ത്; വൈ​റ​ലാ​യി ഈ ​മു​ത്ത​ശ്ശി​യു​ടെ നൃ​ത്തം
Tuesday, May 30, 2023 3:44 PM IST
സാ​ധാ​ര​ണ ആ​ളു​ക​ള്‍ ഒ​രു പ്രാ​യ​മാ​കു​മ്പോ​ള്‍ ഒ​രു മൂ​ല​യ്ക്ക് ഒ​തു​ങ്ങു​ന്ന കാ​ഴ്ച​യാ​ണ് ന​മു​ക്ക് കാ​ണാ​ന്‍ ക​ഴി​യു​ക. ചി​ല​ര്‍ അ​ധി​കം സം​സാ​രി​ക്കു​ക പോ​ലും ഉ​ണ്ടാ​കി​ല്ല.​ എ​ന്നാ​ല്‍ എ​ല്ലാ​വ​രും അ​ങ്ങ​നെ​യ​ല്ല.

ചി​ല​ര്‍ പ്രാ​യ​മൊ​ക്കെ വെ​റും സം​ഖ്യ​യ​ല്ലെ എ​ന്ന രീ​തി​യി​ല്‍ ജീ​വി​ച്ചു കാ​ട്ടും. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു വ​യോ​ധി​ക​യാ​ണ് നെ​റ്റി​സ​ണി​ല്‍ ഇ​പ്പോ​ള്‍ താ​രം.

ഇ​ന്‍സ്റ്റ​ഗ്രാ​മി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ​യി​ല്‍ ആ​ശാ ഭോ​സ്‌ലെ ആ​ല​പി​ച്ച "പി​യാ തു ​അ​ബ് തോ ​ആ​ജാ' എ​ന്ന ഗാ​ന​ത്തി​ന് ആ​വേ​ശ​ത്തോ​ടെ നൃ​ത്തം ചെ​യ്യു​ന്ന ഒ​രു മു​ത്ത​ശ്ശി​യാ​ണു​ള്ള​ത്. കു​റ​ച്ച് സ്ത്രീ​ക​ള്‍ കാ​ണി​ക​ളാ​യിട്ടു​മു​ണ്ട്.

മ​റ്റു ചി​ല​ര്‍ ഈ ​മു​ത്ത​ശ്ശി​ക്കൊ​പ്പം ചു​വ​ടു​വ​യ്ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ ഇ​ക്കൂ​ട്ട​ത്തി​ല്‍ ഏ​റ്റ​വും ഊ​ര്‍​ജ്ജ​സ്വ​ല​ത​യോ​ടെ ചു​വ​ടു​വ​യ്ക്കു​ന്ന​ത് ഈ ​വ​യോ​ധി​ക​യാ​ണ്. നി​ര​വ​ധി വേ​റി​ട്ട ചു​വ​ടു​ക​ള്‍ അ​വ​ര്‍ പ​രീ​ക്ഷി​ക്കു​ന്നു​ണ്ട്. കൂ​ട്ട​ത്തി​ലെ ചി​ല ന​ര്‍​ത്ത​ക​ര്‍ അ​വ​രെ പ്രോ​ത്‌​സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.

ഏ​താ​യാ​ലും സൈ​ബ​ര്‍ ലോ​ക​വും അ​വി​ടു​ത്തെ കാ​ണി​ക​ള്‍​ക്കൊ​പ്പം ഈ ​മു​ത്ത​ശ്ശി​ക്ക് കൈ​യ​ടി​ക്കു​ക​യാ​ണ്. നി​ര​വ​ധി ക​മ​ന്‍റു​ക​ള്‍ വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചു. "കൊ​ള്ളാം... പ്രാ​യം ഒ​രു സം​ഖ്യ മാ​ത്ര​മാ​ണെ​ന്ന് ഇ​ത് കാ​ണി​ക്കു​ന്നു. ജീ​വി​തം ആ​സ്വ​ദി​ക്കു​ക, പൂ​ര്‍​ണ​മാ​യി ജീ​വി​ക്കു​ക' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.