എ​ന്നോ​ടാ ക​ളി..! വൈ​ദ്യു​തി പ്രവഹിക്കുന്ന വേ​ലി പുഷ്പം പോലെ ത​ക​ർ​ത്ത് കാ​ട്ടാ​ന
കൃ​ഷി​യി​ട​ങ്ങ​ളി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ ക​യ​റാ​തി​രി​ക്കു​വാ​ൻ സ്ഥാ​പി​ച്ച വൈ​ദ്യു​ത വേ​ലി കാ​ട്ടാ​ന ത​ക​ർ​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ അ​മ്പ​ര​പ്പു​ണ​ർ​ത്തു​ന്നു. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​ശാ​ന്ത ന​ന്ദ​യാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്ന വേ​ലി​യു​ടെ ഒ​രു ഭാ​ഗ​ത്ത് തു​മ്പി​കൈ​കൊ​ണ്ട് പി​ടി​ച്ച് വ​ലി​ച്ച ആ​ന അ​ത് നി​ല​ത്തേ​ക്ക് ഇ​ട്ടു. തു​ട​ർ​ന്ന് മു​ന്നോട്ട് പോയി കൃ​ഷി സാ​ധ​ന​ങ്ങ​ൾ അ​ക​ത്താ​ക്കു​ക​യും ചെ​യ്തു.

ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ വ​ലി​യ ശ​ല്യ​മാ​ണ് ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന​ത്. ഇ​ത് അ​വ​സാ​നി​പ്പി​ക്കു​വാ​നാ​ണ് വൈ​ദ്യു​തി പ്രവഹിക്കുന്ന കമ്പി സ്ഥാപിച്ച് അ​വ​ർ വ​ന്യ​മൃ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തും ഉ​പ​യോ​ഗ​പ്ര​ദ​മാ​കു​ന്നി​ല്ല​ല്ലോ എ​ന്ന ആ​ശ​ങ്ക​യാ​ണ് ക​ർ​ഷ​ക​ർ​ക്കു​ള്ള​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.