സൈ​നി​ക കാ​ന്‍റീ​നി​ൽ ആ​ന​യു​ടെ പ​രാ​ക്ര​മം; പ​ന്തം കാ​ണി​ച്ച​പ്പോ​ൾ പ​ര​ക്കം പാ​ഞ്ഞു
Tuesday, December 3, 2019 12:38 PM IST
പ​ശ്ചി​മ ബം​ഗാ​ളി​ലെ സൈ​നി​ക കാ​ന്‍റീ​നി​ൽ ക​യ​റി​യ ആ​ന പ​രാ​ക്ര​മം കാ​ണി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഡൂ​വാ​ർ​സി​ലെ ഹാ​ശി​മാ​ര ആ​ർ​മി കാ​ന്‍റീ​നി​ലാ​ണ് ആ​ന ക​യ​റി​യ​ത്.

ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് കാ​ന്‍റീ​നി​ൽ ക​യ​റി​യ ആ​ന മേ​ശ​യും ക​സേ​ര​യും അ​ടി​ച്ചു തെ​റു​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​ക്ക് ഓ​ടി​യെ​ത്തി​യ ജീ​വ​ന​ക്കാ​ർ കാ​ർ​ഡ് ബോ​ർ​ഡ് ക​ത്തി​ച്ച് ആ​ന​യെ ഭ​യ​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. പി​ന്നീ​ട് വ​ലി​യ പ​ന്തം കാ​ണി​ച്ച​പ്പോ​ൾ ആ​ന പി​ന്തി​രി​ഞ്ഞ് ഓ​ടു​ക​യാ​യി​രു​ന്നു.

ആ​ന ഓ​ടു​മ്പോ​ൾ ജീ​വ​ന​ക്കാ​ർ പി​ന്നാ​ലെ ഓ​ടു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണും. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഈ ​ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.