മ​നു​ഷ്യ​ന്‍റെ മു​ഖ​സാ​ദൃ​ശ്യ​മു​ള്ള അ​ത്ഭു​ത മ​ത്സ്യം; അ​മ്പ​ര​പ്പ്
Sunday, November 10, 2019 2:52 PM IST
മ​നു​ഷ്യ​മു​ഖ​ത്തോ​ട് സാ​ദൃ​ശ്യ​മു​ള്ള മീ​ൻ ഇ​ന്‍റ​ർ​നെ​റ്റ് ലോ​ക​ത്ത് അ​മ്പ​ര​പ്പ് സ​മ്മാ​നി​ക്കു​ന്നു. ചൈ​ന​യി​ലെ മി​യോ ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള​താ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ. മ​നു​ഷ്യ​ന്‍റേത് പോലു​ള്ള ക​ണ്ണ്, മൂ​ക്ക്, വാ​യ എ​ന്നി​വ​യാ​ണ് ഈ ​മീ​നി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ. 14 സെ​ക്ക​ൻ​ഡ് മാ​ത്രം ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന​ത്.

ഈ ​വീ​ഡി​യോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ച​ർ​ച്ച​ക​ൾ കൊ​ഴു​ക്കു​ക​യാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ത്യേ​ക​ത​ക​ൾ എ​ങ്ങ​നെ സം​ഭ​വി​ക്കു​മെ​ന്നാ​ണ് ചോ​ദ്യ​മു​യ​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.