പ്രാ​യ​ത്തി​നും ശ​രീ​ര​ത്തി​നും ഡ​ബി​ൾ വ​ലി​പ്പം; ഫ്ളോ​റി​ഡ​യെ ഞെ​ട്ടി​ച്ച മീ​ൻ ഇ​താ
മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ വ​ല​യി​ൽ കു​ടു​ങ്ങി​യ​ത് 50 വ​യ​സി​ല​ധി​കം പ്രാ​യ​മു​ള്ള മ​ത്സ്യം. ഫ്ളോ​റി​ഡ സ്വ​ദേ​ശി​യാ​യ ജാ​സ​ണ്‍ ബോ​യി​ൽ എ​ന്ന​യാ​ളു​ടെ വ​ല​യി​ലാ​ണ് ഈ ​മീ​ൻ കു​ടു​ങ്ങി​യ​ത്. ഗ്രൂ​പ്പ​ർ എ​ന്ന​യി​ന​ത്തി​ൽ​പ്പെ​ട്ട മീ​നാ​യി​രു​ന്നു ഇ​ത്.

ഫ്ളോ​റി​ഡ​യി​ലെ മ​ത്സ്യ-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ ഇ​ദ്ദേ​ത്തെ തേ​ടി​യെ​ത്തി​യ​പ്പോ​ഴാ​ണ് താ​ൻ പി​ടി​കൂ​ടി​യ മീ​നി​ന്‍റെ പ്രാ​യ​ത്തെ​ക്കു​റി​ച്ച് ജാ​സ​ണ്‍ അ​റി​യു​ന്ന​ത്. ഏ​ക​ദേ​ശം 160 കി​ലോ​യി​ൽ അ​ധി​കം തൂക്കം ഈ ​മീ​നി​ന് ഉ​ണ്ടാ​യി​രു​ന്നു. മ​ത്സ്യ​ത്തി​ന്‍റെ ഒ​ട്ടോ​ലി​ത്ത്സ് പ​രി​ശോ​ധി​ച്ചാ​ണ് അ​ധി​കൃ​ത​ർ പ്രാ​യം നി​ശ്ച​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.