ആഴക്കടലിലൊരു കളിപ്പാട്ടം, അതിനുമുകളിലൊരു കുരുന്ന്; ലോകം ഞെട്ടലോടെ കണ്ട വീഡിയോ
Wednesday, August 26, 2020 5:29 PM IST
ഭാ​ഗ്യ​മെ​ന്നാ​ണോ അ​തോ അ​ത്ഭു​ത​ക​ര​മെ​ന്നാ​ണോ ഈ ​സം​ഭ​വ​ത്തെ വി​ളി​ക്കേ​ണ്ട​ത്? എ​ന്താ​ണ് സം​ഭ​വ​മെ​ന്ന​ല്ലേ? പ​റ​യാം. ഞാ​യ​റാ​ഴ്ച പൊ​തു​വേ എ​ല്ലാ​വ​രും അ​വ​ധി​ദി​വ​സം ആ​ഘോ​ഷി​ക്കു​ന്ന മൂ​ഡി​ലാ​യി​രി​ക്കും. പു​റ​ത്തു​നി​ന്നു​ള്ള ഭ​ക്ഷ​ണം, വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളി​ലെ ക​റ​ക്കം തു​ട​ങ്ങി പ​ല കാ​ര്യ​ങ്ങ​ളും ആ​ളു​ക​ൾ പ്ലാ​ൻ ചെ​യ്തി​ട്ടു​ണ്ടാ​വും .

ആ​ന്‍റി​റി​യോ പ​ട്ട​ണ​ത്തി​ന് സ​മീ​പ​മു​ള്ള ക​ട​ൽ​ത്തീ​ര​ത്ത് ഞാ​യ​റാ​ഴ്ച​ക​ളി​ൽ വ​ലി​യ തി​ര​ക്കാ​ണ്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ക​ട​ൽ​ത്തീ​ര​ത്ത് മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പ​മെ​ത്തി​യ​താ​യി​രു​ന്നു ആ ​അ​ഞ്ചു​വ​യ​സി. വ​ലി​യ കു​തി​ര​യു​ടെ ആ​കൃ​തി​യി​ലു​ള്ള കാ​റ്റ് നി​റ​ച്ച പ്ലാ​സ്റ്റി​ക്ക് ക​ളി​പ്പാ​ട്ട​ത്തി​ൽ ക​ളി​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി. മാ​താ​പി​താ​ക്ക​ളാ​ക​ട്ടെ കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കു​ന്ന തി​ര​ക്കി​ലും.

അ​ല്പ​സ​മ​യം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് മാ​താ​പി​താ​ക്ക​ൾ ഒ​രു കാ​ര്യം ശ്ര​ദ്ധി​ക്കു​ന്ന​ത്. കു​ട്ടി​യെ കാ​ണാ​നി​ല്ല. ചു​റ്റും പ​ര​തി​യ മാ​താ​പി​താ​ക്ക​ൾ ആ ​കാ​ഴ്ച​ക​ണ്ട് ഞെ​ട്ടി. തീ​ര​ത്ത് നി​ന്ന് അ​ര മൈ​ൽ അ​ക​ലെ​യാ​യി ക​ട​ലി​ൽ കു​ട്ടി ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ക​ളി​പ്പാ​ട്ടം ഒ​ഴു​കി ന​ട​ക്കു​ന്നു. അ​തി​ൽ മു​റു​കെ പി​ടി​ച്ച് കു​ട്ടി​യി​രി​ക്കു​ക​യാ​ണ്. ക​ട​ലി​ലെ ഓള​ത്തി​ൽ ക​ളി​പ്പാ​ട്ടം ചാ​ഞ്ചാ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഓ​ള​ത്തി​ന്‍റെ ശ​ക്തി​കൂ​ടി​യാ​ണ് ക​ളി​പ്പാ​ട്ടം മ​റി​യും.

മാ​താ​പി​താ​ക്ക​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഫെ​റി​ക്കാ​രെ വി​വ​ര​മ​റി​യി​ച്ചു. ഫെ​റി​യി​ലെ ജോ​ലി​ക്കാ​ർ ക​ട​ലി​ൽ എ​ത്തി കു​ട്ടി​യു​ടെ അ​ടു​ത്തേ​ക്ക് സാ​വ​ധാ​നം എ​ത്തി. സൂ​ക്ഷി​ച്ച് കു​ട്ടി​യെ ഫെ​റി​യി​ൽ ക​യ​റ്റി മാ​താ​പി​താ​ക്ക​ളെ ഏ​ൽ​പ്പി​ച്ചു. കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ വീ​ഡി​യോ ഫെ​റി​യി​ലെ ഒ​രാ​ൾ ചി​ത്രീ​ക​രി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ ഈ ​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.