യു​വാ​ക്ക​ളു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി "യു​വ​തി'; സ​ത്യ​മ​റി​ഞ്ഞ​പ്പോ​ൾ ഞെ​ട്ടി
ജ​പ്പാ​ൻ സ്വ​ദേ​ശി​നി​യാ​യ ഒ​രു ബൈ​ക്ക് റൈ​ഡ​റാ​യി​രു​ന്നു കു​റ​ച്ചു നാ​ളു​ക​ളാ​യി ട്വി​റ്റ​റി​ലെ താ​രം. സൂ​പ്പ​ർ ബൈ​ക്കു​ക​ളു​മാ​യി നി​ൽ​ക്കു​ന്ന യു​വ​തി​യു​ടെ ചി​ത്രം വ​ള​രെ​പ്പെ​ട്ട​ന്നാ​ണ് വൈ​റ​ലാ​യ​ത്. ദി​വ​സ​ങ്ങ​ൾ​ക്കൊ​ണ്ട് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഫോ​ള​വേ​ഴ്സാ​ണ് യു​വ​തി​ക്ക് ട്വി​റ്റ​റി​ൽ ല​ഭി​ച്ച​ത്. കി​ട​പ്പു​മു​റി​യി​ൽ നി​ന്നും കു​ളി​മു​റി​യി​ൽ നി​ന്നു​മൊ​ക്കെ​യു​ള്ള ചി​ത്ര​ങ്ങ​ൾ യു​വ​തി ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു.



എ​ന്നാ​ൽ യു​വ​തി പോ​സ്റ്റ് ചെ​യ്ത ഒ​രു ചി​ത്ര​മാ​ണ് ഫോ​ള​വേ​ഴ്സി​ന് സം​ശ​യം തോ​ന്നി​യ​ത്. ഫോ​ട്ടോ​യി​ലെ യു​വ​തി​യു​ടെ കൈ​യും പ്രാ​യ​വു​മാ​യി ചേ​രു​ന്നി​ല്ല. ഇ​തോ​ടെ യു​വ​തി ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്താ​നാ​യി ആ​ളു​ക​ളു​ടെ ശ്ര​മം. ഒ​രു ജാ​പ്പ​നീ​സ് ടി​വി യു​വ​തി​യെ ക​ണ്ടെ​ത്ത​നാ​യി തു​നി​ഞ്ഞി​റ​ങ്ങു​ക​യും ചെ​യ്തു. ഒ​ടു​വി​ൽ ആ​ളെ ക​ണ്ടെ​ത്തി. 50 വ​യ​സു​ള്ള സോ​ങ്‌​ഗു എ​ന്ന​യ​ളാ​ണ് യു​വ​തി​യാ​യി ട്വി​റ്റ​റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഫേ​സ്ആ​പ് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ഇ​യാ​ളു​ടെ ആ​ൾ​മാ​റാ​ട്ടം.



സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ശ​സ്തി കി​ട്ടാ​ൻ വേ​ണ്ടി​യാ​യി​രു​ന്ന​ത്രേ ഈ ​ആ​ൾ മാ​റാ​ട്ടം. സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ പ്ര​തി​ക​ര​ണം താ​ൻ ആ​സ്വ​ദി​ക്കു​ന്നു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് ഇ​യാ​ൾ ടെ​ലി​വി​ഷ​ൻ സം​ഘ​ത്തോ​ട് പ​റ​ഞ്ഞ​ത്. പ​ല​രും യു​വാ​വി​ന്‍റെ എ​ഡി​റ്റിം​ഗ് ക​ഴി​വി​നെ പ്ര​ശം​സി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.