ലോകത്തിലെ ഏറ്റവും ചെറിയ ഡ്രൈവർ ഇവിടെയുണ്ട്!
Saturday, September 26, 2020 12:54 PM IST
പൊ​ക്ക​ക്കു​റ​വി​ന്‍റെ പേ​രി​ല്‍ കൂ​ട്ടു​കാ​രു​ടെ ക​ളി​യാ​ക്ക​ലു​ക​ൾ ഏ​ൽ​ക്കേ​ണ്ടി​വ​ന്ന ക്വാ​ഡ​ൻ എ​ന്ന ഒ​മ്പ​തു​വ​യ​സു​കാ​ര​ന്‍റെ നൊ​ന്പ​രം ലോ​കം നെ​ഞ്ചി​ലേ​റ്റി​യ​ത് നാം ​ക​ണ്ട​താ​ണ്. അ​ന്ന് ക്വാ​ഡ​നെ ആ​ശ്വ​സി​പ്പി​ക്കാ​ൻ സി​നി​മാ​താ​രം ഗിന്നസ് പ​ക്രു ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു.

പൊ​ക്ക​മി​ല്ലാ​ത്ത ഒ​രാ​ൾ​കൂ​ടി ഇ​ന്നി​താ വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ക​യാ​ണ്. യു​കെ​യി​ൽ നി​ന്നു​ള്ള ഫ്രാ​ങ്ക് ഫെ​യ്ക്ക് ഹാ​ഷെ​മാ​ണ് വാ​ർ​ത്ത​ക​ളി​ലെ താ​രം. ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ ബ​സ് ഡ്രൈ​വ​ർ എ​ന്ന ബ​ഹു​മ​തി നേ​ടി​യി​രി​ക്കു​ക​യാ​ണ് ഫ്രാ​ങ്ക്.

2021ലെ ​ലോ​ക ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ലാ​ണ് ഫ്രാ​ങ്ക് ഇ​ടം​നേ​ടി​യി​രി​ക്കു​ന്ന​ത്. വെ​റും നാല​ടി 5.6 ഇ​ഞ്ച് ഉ​യ​രം മാ​ത്ര​മേ ഫ്രാ​ങ്കി​ന് ഉ​ള്ളൂ. സീ​റ്റ് മു​ന്നോ​ട്ട് നീ​ക്കി, സ്റ്റീ​യ​റിം​ഗ് ക്ര​മീ​ക​രി​ച്ചാ​ണ് ഫ്രാ​ങ്കി​ന്‍റെ ബ​സ് ഡ്രൈ​വിം​ഗ്.



ഉ​യ​രം കു​റ​വാ​യ​തി​നാ​ൽ ചി​ല ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്നു​ണ്ടെ​ന്ന് ഫ്രാ​ങ്ക് പ​റ​യു​ന്നു. പ​ക്ഷെ താ​നൊ​രു പോ​രാ​ളി​യാ​ണ്. ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​നാ​യി​ട്ടാ​ണ് സ്വ​യം താ​ൻ കാ​ണു​ന്ന​തെ​ന്നും ഫ്രാ​ങ്ക് പ​റ​യു​ന്നു.

ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളു​ടെ അ​ച്ഛ​നാ​ണ് ഫ്രാ​ങ്ക്. താ​ൻ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളി​ൽ കു​ടും​ബം വ​ള​രെ ആ​വേ​ശ​ത്തി​ലാ​ണെ​ന്നും ത​ന്നെ​ക്കു​റി​ച്ച് അ​വ​ർ​ക്ക് വ​ള​രെ അ​ഭി​മാ​ന​മു​ണ്ടെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

വാ​ർ‌​വി​ക് ഡേ​വി​സ്, സ്റ്റീ​ഫ​ൻ ഹോ​ക്കിം​ഗ് എ​ന്നി​വ​രാ​ണ് എ​ന്നെ പ്ര​ചോ​ദി​പ്പി​ച്ച ര​ണ്ടു​പേ​ർ. ഇ​വ​ർ ര​ണ്ടു പേ​രും ഈ ​ലോ​ക​ത്തി​ന് വ​ള​രെ​യ​ധി​കം സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ​വ​രാ​ണ്. - ഫ്രാ​ങ്ക് ത​ന്‍റെ ഹീറോ​ക​ളെ​ക്കു​റി​ച്ച് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.