ഹെ​ലി​കോ​പ്റ്റ​ര്‍ തെന്നിവീണു, ഹൃ​ദ​യ​വു​മാ​യി മു​ന്നോ​ട്ടു നീ​ങ്ങി​യ ഡോ​ക്ട​ര്‍ കാ​ലു​ത​ട്ടി വീ​ണു; താ​ഴെ വീ​ണ ഹൃ​ദ​യം രോ​ഗി​യി​ൽ വ​ച്ചു​പി​ടി​പ്പി​ച്ചു…
വ​ലി​യ അ​പ​ക​ട​മോ, ഞെ​ട്ടി​ക്കു​ന്ന അ​നു​ഭ​വ​മോ ഉ​ണ്ടാ​വു​മ്പോ​ൾ ചി​ല​ർ​ക്ക് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​വാ​റു​ണ്ട്. എ​ന്നാ​ൽ ലോ​സ് ഏ​ഞ്ച​ല​സി​ൽ ന​ട​ന്ന സം​ഭ​വം അ​തി​നു​മ​പ്പു​റ​മാ​ണ്.

ചി​ല സി​നി​മ​ക​ളി​ൽ ക​ണ്ടി​ട്ടു​ള്ള സം​ഭ​വ​ങ്ങ​ളാ​ണ് ലോ​സ് ഏ​ഞ്ച​ല​സി​നെ കെ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന​ത്. ഇ​വി​ടു​ത്തെ ഒ​രു രോ​ഗി​ക്ക് ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ക്കാ​ൻ പോ​കു​ക​യാ​ണ്.

ഹൃ​ദ​യം മ​റ്റൊ​രു സ്ഥ​ല​ത്തു​നി​ന്നാ​ണ് കൊ​ണ്ടു​വ​രു​ന്ന​ത്. അ​തും ഹെ​ലി​കോ​പ്റ്റ​റി​ൽ. അ​ഗ​സ്റ്റ വെ​സ്റ്റ് ലാ​ൻ​ഡ് AW109 എ​ന്ന മെ​ഡി​ക്ക​ൽ ഹെ​ലി​കോ​പ്റ്റ​റാ​ണ് ഹൃ​ദ​യ​വു​മാ​യി എ​ത്തു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 3.15ഒാ​ടെ ഹെ​ലി​കോ​പ്റ്റ​ർ ആ​ശു​പ​ത്രി​ക്ക് മു​ക​ളി​ലെ​ത്തി. പ​ക്ഷെ ലാ​ൻ​ഡ് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഹെ​ലി​പാ​ഡി​ന് അ​ടു​ത്തു​ത​ന്നെ ഹെ​ലി​കോ​പ്റ്റ​ർ മ​റി​ഞ്ഞു​വീ​ണു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഒാ​ടി​യെ​ത്തി. വ​ലി​യ അ​പ​ക​ട​മാ​യി​രു​ന്നെ​ങ്കി​ലും തീ​പി​ടു​ത്ത​മൊ​ന്നും സം​ഭ​വി​ക്കാ​ത്ത​തു​കൊ​ണ്ട് കാ​ര്യ​മാ​യ കു​ഴ​പ്പം ആ​ർ​ക്കും ഉ​ണ്ടാ​യി​ല്ല. ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന ഹൃ​ദ​യം സു​ര​ക്ഷി​ത​മാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഇ​ത് ഒ​രു ഡോ​ക്‌​ട​റെ ഏ​ൽ​പ്പി​ച്ചു.

സം​ഭ​വം ഇ​വി​ടെ​കൊ​ണ്ടും അ​വ​സാ​നി​ച്ചി​ല്ല. ഹൃ​ദ​യ​വു​മാ​യി മു​ന്നോ​ട്ടു നീ​ങ്ങി​യ ഡോ​ക്‌​ട​ർ കാ​ലു​ത​ട്ടി വീ​ണു. ഹൃ​ദ​യ​മ​ട​ങ്ങി​യ ബോ​ക്സ് കൈ​യി​ൽ നി​ന്ന് തെ​റി​ച്ചു​പോ​യി.

പി​ന്നാ​ലെ എ​ത്തി​യ മ​റ്റൊ​രു ഡോ​ക്‌​ട​ർ അ​തു​മാ​യി നേ​രെ ഒാ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ലേ​ക്ക് പോ​യി. ശ​സ്്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി​രു​ന്നെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ടു​ന്ന വി​വ​രം.

ഇ​ത്ര​യും ദു​ർ​ഘ​ട സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ എ​ത്തി​യ ഹൃ​ദ​യം സ്വീ​ക​രി​ച്ച​യാ​ളു​ടെ വി​വ​രം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.