വി​ഷ​പാ​ന്പു​മാ​യി ഏ​റ്റു​മു​ട്ടു​ന്ന ത​ള്ള​ക്കോ​ഴി; വീ​ഡി​യോ വൈ​റ​ൽ
Monday, June 21, 2021 2:31 AM IST
കു​ഞ്ഞു​ങ്ങ​ൾ അ​മ്മ​മാ​ർ​ക്ക് എ​ത്ര പ്രി​യ​പ്പെ​ട്ട​താ​ണെ​ന്ന് പ്ര​ത്യേ​കം പ​റ​യേ​ണ്ട​തി​ല്ല​ല്ലോ? മ​നു​ഷ്യ​ർ​ക്കാ​ണെ​ങ്കി​ലും മൃ​ഗ​ങ്ങ​ൾ​ക്കാ​ണെ​ങ്കി​ലും അ​ത് അ​ങ്ങ​നെ​ത​ന്നെ​യാ​ണ്. ത​ന്‍റെ ജീ​വ​ൻ കൊ​ടു​ത്തും കു​ഞ്ഞു​ങ്ങ​ളെ ര​ക്ഷി​ക്കു​ന്ന നി​ര​വ​ധി മൃ​ഗ​ങ്ങ​ളു​ടെ വീ​ഡി​യോ ‌വൈ​റ​ലാ​യി​ട്ടു​മു​ണ്ട്.

ത​ന്‍റെ കു​ഞ്ഞു​ങ്ങ​ളെ ര​ക്ഷി​ക്കു​ന്ന​തി​നാ​യി വി​ഷ​പാ​ന്പു​മാ​യി പോ​രാ​ടു​ന്ന കോ​ഴി​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. കു​ഞ്ഞു​ങ്ങ​ളു​ടെ അ​ടു​ത്തേ​ക്ക് ഇ​ഴ​ഞ്ഞെ​ത്തി​യ പാ​ന്പി​നെ ത​ല​ങ്ങും വി​ല​ങ്ങും കൊ​ത്തി​യാ​ണ് കോ​ഴി ഓ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. കോഴി​യു​ടെ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് പാ​ന്പ് പി​ന്തി​രി​യു​ന്നു​ണ്ട്. എ​ന്നാ​ൽ പാ​ന്പ് തി​രി​കെ വ​ന്നോ കാ​ര്യം വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്നി​ല്ല.

38 സെ​ക്ക​ന്‍റ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ ട്വി​റ്റ​റി​ലാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് വീ​ഡി​യോ ക​ണ്ടി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.