പൊന്നുംവിലയുള്ള പാട്ട്..! മക്കാർട്ട്നി പാട്ടെഴുതിയ കടലാസിനു വില 6.93 കോടി
ബീ​​​റ്റി​​​ൽ​​​സ് താ​​​രം പോ​​​ൾ മ​​​ക്കാ​​​ർ​​​ട്ട്നി സ്വ​​​ന്തം കൈ​​​പ്പ​​​ട​​​യി​​​ൽ ഗാ​​​ന​​​മെ​​​ഴു​​​തി​​​യ ക​​​ട​​​ലാ​​​സ് ലേ​​​ല​​​ത്തി​​​ൽ പോ​​​യ​​​ത് 9,10,000 ഡോ​​​ള​​​റി​​​ന്(6.93 കോ​​​ടി രൂ​​​പ). ‘ഹെ​​​യ് ജൂ​​​ഡ്’ എ​​​ന്ന ഈ ​​​ഗാ​​​നം 1968ലാ​​​ണ് എ​​​ഴു​​​ത​​​പ്പെ​​​ട്ട​​​ത്.

ട്രൂ​​​പ്പി​​​ലെ ജോ​​​ൺ ലെ​​​ന​​​ൻ ആ​​​ദ്യ​ഭാ​​​ര്യ സി​​​ന്തി​​​യ​​​യു​​​മാ​​​യി പി​​​രി​​​ഞ്ഞ​​​പ്പോ​​​ൾ ഇ​​​വ​​​രു​​​ടെ മ​​​ക​​​ൻ ജൂ​​​ലി​​​യ​​​നെ ആ​​​ശ്വ​​​സി​​​പ്പി​​​ക്കാ​​​നാ​​​യി​​​ട്ടാ​​​ണ് ഈ ​​​പ്ര​​​മു​​​ഖ ഗാ​​​നം മ​​​ക്കാ​​​ർ​​​ട്ട്നി എ​​​ഴു​​​തി​​​യ​​​ത്.

ച​​​രി​​​ത്ര​​​ത്തി​​​ൽ ഏ​​​റ്റ​​​വും സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്തി​​​യ സം​​​ഗീ​​​ത ബാ​​ൻ​​ഡ് ആ​​​യി ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന ബീ​​​റ്റി​​​ൽ​​​സി​​​ന്‍റെ പി​​​ള​​​ർ​​​പ്പ് മ​​​ക്കാ​​​ർ​​​ട്ട്നി ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ന്‍റെ അ​​​ന്പ​​​താം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണ് ലേ​​​ലം ഓ​​​ൺ​​​ലൈ​​​നാ​​​യി ന​​​ട​​​ത്തി​​​യ​​​ത്.

ഗി​​​ത്താ​​​റു​​​ക​​​ൾ അ​​​ട​​​ക്കം ബീ​​​റ്റി​​​ൽ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട 250 വ​​​സ്തു​​​ക്ക​​​ൾ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ലെ ജൂ​​​ലി​​​യ​​​ൻ​​​സ് ഓ​​​ക്‌​​ഷ​​ൻ​​​സ് ലേ​​​ല​​​ത്തി​​​നു​​​ വ​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.