ടിക് ടോക്കിൽ ഹീറോയാകണം..! പോലീസ് വാഹനത്തിന് മുകളിൽ യുവാവിന്റെ പുഷ് അപ്
Thursday, June 27, 2019 10:39 AM IST
ടിക് ടോക്കിൽ വൈറലാകാൻ ഓടിക്കൊണ്ടിരുന്ന പോലീസ് വാഹനത്തിന് മുകളില്‍ പുഷ് അപ് ചെയ്ത് യുവാവിന്റെ സാഹസിക വീഡിയോ. ഡൽഹി സ്വദേശിയായ യുവാവിന്റേതാണ് സാഹസീക പ്രകടനം.
വിജനമായ പ്രദേശത്ത് വച്ചാണ് യുവാവ് ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ കയറി ടിക് ടോക്ക് ചിത്രീകരിച്ചത്. ഇയാൾ തന്നെയാണ് കാർ ഓടിച്ചിരുന്നത്. വാഹനത്തിൽ ഡൽഹി പോലീസെന്ന് എഴുതിയിട്ടുണ്ട്. ബീക്കൺ ലൈറ്റും ഘടിപ്പിച്ചിട്ടുണ്ട്.
അതേസമയം, ഇത് പോലീസിന്റെ ഔദ്യോഗിക വാഹനമല്ലെന്നും സ്വകാര്യ കരാറുകാരനിൽനിന്നും തത്കാലത്തേക്ക് എടുത്തതാണെന്നുമാണ് പോലീസിന്റെ വിശദീകരണം. ടിക് ടോക് വീഡിയോ ചിത്രീകരിച്ച യുവാവിന്റെ സുഹൃത്താണ് കരാറുകാരൻ.