ഹൃ​ദ​യ​രാ​ഗ​ത​ന്ത്രി മീ​ട്ടി കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ ഗാ​യ​ക​ർ; പാ​ട്ടി​ന്‍റെ പു​ത്ത​ൻ​പ​തി​പ്പ് വൈ​റ​ൽ
• ഹൃ​ദ​യ​രാ​ഗ​ത​ന്ത്രി മീ​ട്ടി സ്നേ​ഹ​ഗീ​ത​മേ​കി​യും
ക​ർ​മ്മ​ഭൂ​മി ത​ളി​രി​ടു​ന്ന വ​ർ​ണ്ണ​മേ​കി​യും
ന​മ്മി​ൽ വാ​ഴും ആ​ദി​നാ​മം ഇ​ന്നു വാ​ഴ്ത്തി​ടാം.. •

മ​ല​യാ​ളി മ​ന​സി​ൽ പ​തി​ഞ്ഞു​പോ​യ ഈ ​ഗാ​നം കോ​വി​ഡ് കാ​ല​ത്ത് സാ​ന്ത്വ​ന​ഗീ​ത​മാ​യി വീ​ണ്ടും മു​ഴ​ങ്ങു​ക​യാ​ണ്. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ ഗാ​യ​ക​സം​ഘ​മാ​ണ് ഗാ​ന​ത്തി​ന്‍റെ പു​തി​യ പ​തി​പ്പ് ഒ​രു​ക്കി​യ​ത്.

ലോ​ക്ക്ഡൗ​ണി​ൽ ത​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലി​രു​ന്നാ​ണ് ഓ​രോ​രു​ത്ത​രും ഗാ​ന​ത്തി​നാ​യി വ​രി​ക​ൾ ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ മു​ത​ൽ വൈ​ദി​ക​ർ വ​രെ 24 ഗാ​യ​ക​ർ പാ​ട്ടു​ച​ങ്ങ​ല​യി​ൽ ക​ണ്ണി​ക​ളാ​കു​ന്നു. രാ​ജ്യ​ത്തി​നു പു​റ​ത്തു​ള്ള കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താം​ഗ​ങ്ങ​ളും ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

ഫാ. ​അ​ഗ​സ്റ്റി​ൻ പു​തു​പ്പ​റ​മ്പി​ൽ ആ​ണ് ഗാ​നം ഒ​രു​ക്കി​യ​ത്. ജി​ക്സ​ൺ ജോ​സ് ശ​ബ്ദ​മി​ശ്ര​ണ​വും ജെ​സ്ബി​ൻ ഏ​ർ​ത്ത​യി​ൽ ചി​ത്ര​സം​യോ​ജ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ അ​പ്പോ​സ്ത​ലേ​റ്റ് ത​യാ​റാ​ക്കി​യ വീ​ഡി​യോ ഇ​പ്പോ​ൾ യൂ​ട്യൂ​ബി​ൽ ത​രം​ഗ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.