വെ​റു​തെ​യി​രു​ന്ന​പ്പോ​ൾ അ​മ്മ​യു​ടെ ഫോ​ണെ​ടു​ത്ത് ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്തു; ബില്ലുക​ണ്ട് ക​ണ്ണു​ത​ള്ളി അ​മ്മ
Saturday, November 28, 2020 6:56 PM IST
കു​ട്ടി​ക്ക​ളി​ക​ൾ മു​തി​ർ​ന്ന​വ​രും ആ​സ്വ​ദി​ക്കാ​റു​ണ്ട്. ഈ ​കു​ട്ടി​ക​ളി​ക​ൾ കൗ​തു​ക​വും ത​മാ​ശ​യും ഒ​പ്പം ത​ല​വേ​ദ​ന​യു​മാ​വാ​റു​ണ്ട്. പ​ല​പ്പോ​ഴും മാ​താ​പി​താ​ക്ക​ന്മാ​രു​ടെ ഫോ​ണി​ലു​ള്ള കു​ട്ടി​ക​ളു​ടെ ക​ളി​യാ​ണ് പ​ല​പ്പോ​ഴും പ​ല പ്ര​ശ്ന​ങ്ങ​ളും സൃ​ഷ്ടി​ക്കു​ന്ന​ത്.

വീ​ഡി​യോ ഗെ​യിം ക​ളി​ക്കു​ന്ന​തി​നും മ​റ്റും മാ​താ​പി​താ​ക്ക​ളു​ടെ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് കു​ട്ടി​ക​ൾ വ​ൻ​തു​ക അ​യ​ച്ച സം​ഭ​വം നേ​ര​ത്തെ​യും വാ​ർ​ത്ത​യാ​യി​ട്ടു​ണ്ട്. ബ്ര​സീ​ലി​ൽ നി​ന്നു​ള്ള ഒ​രു കു​ട്ടി​യു​ടെ വി​കൃ​തി​യാ​ണ് ഇ​പ്പോ​ൾ ഇ​ൻ​സ്റ്റ​ഗ്ര​മി​ലെ ച​ർ​ച്ച.

അ​മ്മ​യു​ടെ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ഓൺ​ലൈ​നി​ൽ​ക്കൂ​ടി 400 ബ്ര​സീ​ലി​യ​ന്‍ റീ​ല്‍​സി​നു​ള്ള (ഏ​ക​ദേ​ശം 5,500 രൂ​പ) ഫാ​സ്റ്റ് ഫു​ഡാ​ണ് ഇ​വ​ന്‍ വാ​ങ്ങി​യ​ത്. അ​മ്മ റൈ​സ വാ​ന്‍​ഡേ​ര്‍​ലി ത​ന്നെ​യാ​ണ് നാ​ലു വ​യ​സു​കാ​ര​ൻ ടോം ​വാ​ങ്ങി​യ സാ​ധ​ന​ങ്ങ​ള്‍ നി​ര​ത്തി​വ​ച്ച് ഇ​രി​ക്കു​ന്ന ചി​ത്രം ഇ​ന്‍​സ്റ്റ​ഗ്ര​മി​ല്‍ പ​ങ്കു​വ​ച്ച​ത്.



ഡെ​ലി​വ​റി ബോ​യ് വി​ളി​ച്ച​പ്പോ​ൾ അ​മ്മ എ​ന്തെ​ങ്കി​ലും ഓ​ർ​ഡ​ർ ചെ​യ്ത​താ​ണെ​ന്നാ​ണ് ആ​ദ്യം വി​ചാ​രി​ച്ച​ത്. അ​തു​കൊ​ണ്ട് അ​മ്മ​യോ​ടാ​ണ് ആ​ദ്യം ചോ​ദി​ച്ച​ത്. പ​ക്ഷെ ഭ​ക്ഷ​ണം ഓർ​ഡ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്ന് അ​മ്മ പ​റ​ഞ്ഞ​തോ​ടെ "പ്ര​തി​യെ' പി​ടി​കി​ട്ടി.- റൈ​സ പ​റ​യു​ന്നു.

വാ​ങ്ങി​യ ഭ​ക്ഷ​ണ​ത്തി​ന്‍റെ നീ​ണ്ട ലി​സ്റ്റും അ​മ്മ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ആ​റ് ഹാം​ബ​ര്‍​ഗ​ര്‍ മീ​ല്‍​സ്, ആ​റ് മാ​ക് ഹാ​പ്പി സ്‌​നാ​ക്‌​സ്, എ​ട്ട് എ​ക്‌​സ്ട്രാ ടോ​യി​സ്, ര​ണ്ട് വ​ലി​യ ചി​ക്ക​ന്‍ ന​ഗ​ട്ട്‌​സ്, ചെ​റു​ത് 12 എ​ണ്ണം, ഒ​രു വ​ലി​യ പൊ​ട്ട​റ്റോ ചി​പ്‌​സ് പാ​യ്ക്ക് വി​ത്ത് ബേ​ക്ക​ണ്‍, ചെ​ഡാ​ര്‍, 10 മി​ല്‍​ക്ക് ഷേ​ക്ക്, ര​ണ്ട് ടോ​പ്പ് സ​ണ്‍​ഡേ സ്‌​ട്രോ​ബെ​റി, ര​ണ്ട് ആ​പ്പി​ള്‍ ടാ​ര്‍​ട്ട്‌​ലെ​റ്റ്‌​സ്, ര​ണ്ട് മാ​ക് ഫ്‌​ള​റി,കു​പ്പി വെ​ള്ളം എ​ട്ട് കു​പ്പി, ഒ​രു ഗ്രേ​പ്പ് ജ്യൂ​സ്, ര​ണ്ട് സോ​സു​ക​ള്‍ എ​ന്നി​വ​യാ​ണ് കു​ട്ടി ഓ​ർ​ഡ​ർ ചെ​യ്ത​ത്.

സം​ഭ​വം ക​ണ്ടി​ട്ട് ത​നി​ക്ക് ഒ​രേ​സ​മ​യം ക​ര​ച്ചി​ലും ചി​രി​യും വ​ന്നെ​ന്ന് അ​മ്മ റൈ​സ പ​റ​യു​ന്നു. ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്തി​ട്ട് പി​ന്നെ എ​ന്തു ചെ​യ്യും‍? കു​ട്ടി​യോ​ടൊ​പ്പ​മി​രു​ന്ന് അ​തെ​ല്ലാം ക​ഴി​ച്ചു. ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് റൈ​സ​യു​ടെ പോ​സ്റ്റ് ലൈ​ക്ക് ചെ​യ്ത​ത്. ഇ​ത് ആ​ദ്യ​ത്തെ ത​വ​ണ​യ​ല്ലെ​ന്നും ടോ​മി​ന്‍റെ ഇ​ത്ത​ര​ത്തി​ലു​ള്ള കു​സൃ​തി​യെ​ന്നും അ​മ്മ​കു​റി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.