ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ ചോ​ക്ലേ​റ്റ് വി​പ​ണി​യി​ൽ
Wednesday, October 23, 2019 1:01 PM IST
ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ ചോ​ക്ലേ​റ്റ് വി​പ​ണി​യി​ലെ​ത്തി. പ്ര​മു​ഖ ക​മ്പ​നി​യാ​യ ഐ​ടി​സി​യു​ടെ പ്രീ​മി​യം ചോ​ക്ലേ​റ്റ് ബ്രാ​ൻ​ഡാ​യ ഫാ​ബെ​ല്ലെ എ​ക്സ്ക്വി​സി​റ്റ് നി​ർ​മി​ക്കു​ന്ന ഈ ​ചോ​ക്ലേ​റ്റി​ന് ഒ​രു കി​ലോ​യ്ക്ക് വി​ല 4.3 ല​ക്ഷം രൂ​പ​യാ​ണ്. ഏ​റ്റ​വും വി​ല​യേ​റി​യ ചോ​ക്ലേ​റ്റ് എ​ന്ന നി​ല​യി​ൽ ഈ ​ചോ​ക്ലേ​റ്റ് ഇ​തി​നോ​ട​കം ത​ന്നെ ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്.

ഓ​ർ​ഡ​ർ അ​നു​സ​രി​ച്ച് ബു​ധ​നാ​ഴ്ച മു​ത​ലാ​ണ് ഈ ​ചോ​ക്ലേ​റ്റ് ല​ഭി​ക്കു​ക. കൈ​കൊ​ണ്ട് ത​ടി​യി​ൽ നി​ർ​മി​ച്ച പെ​ട്ടി​ക്കു​ള്ളി​ലാ​ണ് ചോ​ക്ലേ​റ്റ് ല​ഭി​ക്കു​ക. ഈ ​ബോ​ക്സി​നു​ള്ളി​ൽ ക​ര​ങ്ങ​ൾ​ക്കൊ​ണ്ട് നി​ർ​മി​ച്ച 15 ചോ​ക്ലേ​റ്റു​ക​ളാ​ണു​ള്ള​ത്. 15 ഗ്രാ​മാ​ണ് ഓ​രോ ചോ​ക്ലേ​റ്റ് ക​ക്ഷ​ണ​ങ്ങ​ളു​ടെ​യും ഭാ​രം.



ലോ​ക​ത്തി​ലെ അ​തി​മി​ക​ച്ച കൊ​ക്കോ​യം മ​റ്റും ചേ​ർ​ത്ത് നി​ർ​മി​ക്കു​ന്ന ഈ ​ചോ​ക്ലേ​റ്റി​ലൂ​ടെ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള ചോ​ക്ലേ​റ്റ് ബ്രാ​ൻ​ഡ് ഉ​ണ്ടാ​ക്കു​വാ​നാ​ണ് ഐ​ടി​സി​യു​ടെ ശ്ര​മം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.