പു​ഷ്അ​പ്പൊ​ക്കെ പ്രേ​മി​നു പു​ഷ്പ​മാ​ണ്! മ​റ​യൂ​ർ സ്വ​ദേ​ശി സ്വ​ന്ത​മാ​ക്കി​യ​ത് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ക്കാ​ർ​ഡ്
മ​റ​യൂ​രി​നു സ​മീ​പം ല​ക്കം സ്വ​ദേ​ശി​യാ​യ പ്രേം ​ആ​ന​ന്ദ് (29) മു​പ്പ​തു സെ​ക്ക​ൻ​ഡി​ൽ 71 പു​ഷ് അ​പ്പ് എ​ടു​ത്തു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബു​ക്ക് ഓ​ഫ് റി​ക്കാർ​ഡ്സി​ൽ ഇ​ടം​നേ​ടി. മു​ൻ റിക്കാർ​ഡ് ഹോ​ൾ​ഡ​റാ​യ അ​ബ്ദു​ൾ റ​ഹി​മി​ന്‍റെ റിക്കാ​ർ​ഡ് ഭേ​ദി​ച്ചാ​ണ് പ്രേ​മാ​ന​ന്ദ് നാ​ടി​ന് അ​ഭി​മാ​ന​മാ​യ​ത്. 30 സെ​ക്ക​ൻ​ഡി​ൽ 36 പു​ഷ് അ​പ്പാ​യി​രു​ന്നു മു​ൻ റിക്കാ​ർ​ഡ്.

ക​ഴി​ഞ്ഞ ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി കാ​യി​ക രം​ഗ​ത്ത് സ​ജീ​വ​മാ​യ പ്രേം ​ആ​ന​ന്ദ് ത​ല​യാ​റി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളാ​യ ഗ​ണേ​ശ​ന്‍റെ​യും പ​ള​നി​യ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ വാ​കു​വ​രൈ, ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​കു​വ​രൈ, ഐ​ടി​ഐ സ്കൂ​ൾ മ​ണ​ക്കാ​ട്, ഗ​വ​ണ്‍​മെ​ന്‍റ് എ​യ​ർ​ഫോ​ഴ്സ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് കോ​ള​ജ് കോ​യ​ന്പ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ പ്രേം ​ആ​ന​ന്ദ് മേ​ജ​ർ ര​വി​യു​ടെ നാ​ഷ​ണ​ൽ അ​ക്കാ​ദ​മി ഓ​ഫ് പ്രീ ​റി​ക്രൂ​ട്ട്മെ​ന്‍റ് ട്രെ​യി​നിം​ഗ് (എ​ൻ​എ​പി​ടി), ഡ​ൽ​ഹി എ​യ​ർ​ഫോ​ഴ്സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് പ​രി​ശീ​ല​നം നേ​ടി​യി​ട്ടു​ണ്ട്.

ഡ​ൽ​ഹി എ​യ​ർ​ഫോ​ഴ്സി​ലെ സു​ഹൃ​ത്തു​ക്ക​ൾ, ത​മി​ഴ്നാ​ട് തി​രി​ച്ചി​യി​ലെ കോ​ച്ച് മു​നി​യാ​ണ്ടി, മൂ​ന്നാ​റി​ലെ കോ​ച്ച് ക​ണ്ണ​ൻ, മൂ​ന്നാ​ർ സ്പോ​ർ​ട്സ് ക്ല​ബി​ലെ സെ​ൽ​വ​കു​മാ​ർ എ​ന്നി​വ​രാ​ണ് താ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വേ​ൾ​ഡ് ഓ​ഫ് റിക്കാർ​ഡ്സി​ൽ ഇ​ടം​നേ​ടാ​ൻ കാ​ര​ണ​മെ​ന്ന് പ്രേം ​ആ​ന​ന്ദ് പ​റ​ഞ്ഞു.

മ​റ്റു കാ​യി​ക​യി​ന​ങ്ങ​ൾ​ക്കൊ​പ്പം​ത​ന്നെ ബോ​ക്സിം​ഗും മാ​ർ​ഷ്യ​ൽ ആ​ർ​ട്സും അ​ഭ്യ​സി​ക്കു​ന്ന പ്രേം ​ആ​ന​ന്ദ്, പ​രി​ശീ​ല​ന​ങ്ങ​ളും സ​ഹാ​യ​ങ്ങ​ളും ല​ഭ്യ​മാ​കാ​ത്ത തോ​ട്ടം മേ​ഖ​ല​യി​ലെ കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ട്.

ഗി​ന്ന​സ് വേ​ൾ​ഡ് ഓ​ഫ് റിക്കാർ​ഡ്സി​ലെ ഒ​രു മി​നി​റ്റി​ന്‍റെ ന​ക്ക്ൾ പു​ഷ് അ​പ്പി​ൽ എ​ളു​പ്പ​ത്തി​ൽ ഭേ​ദി​ക്കാ​നാ​വാ​ത്ത​വി​ധം റിക്കാർ​ഡ് സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​ണ് പ്രേം ​ആ​ന​ന്ദി​ന്‍റെ അ​ടു​ത്ത ല​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.