കു​ര​ങ്ങ് ശ​ല്യം രൂ​ക്ഷം; വ​ള​ർ​ത്ത്നാ​യ​യെ പെ​യി​ന്‍റ​ടി​ച്ച് ക​ടു​വ​യാ​ക്കി ക​ർ​ഷ​ക​ൻ
Saturday, November 30, 2019 11:43 AM IST
കു​ര​ങ്ങ് ശ​ല്യം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് വ​ള​ർ​ത്ത് നാ​യ​യെ പെ​യി​ന്‍റ​ടി​ച്ച് ക​ടു​വ​യാ​ക്കി ക​ർ​ഷ​ക​ൻ. ഷി​മോ​ഗ​യി​ലാ​ണ് സം​ഭ​വം. ക​ർ​ഷ​ക​നാ​യ ശ്രീ​കാ​ന്ത് ഗൗ​ഡ​യാ​ണ് തു​ട​ർ​ച്ച​യാ​യി വി​ള​വു​ക​ൾ ന​ശി​പ്പി​ക്കു​ന്ന കു​ര​ങ്ങ​ന്മാ​രെ തു​ര​ത്തു​വാ​ൻ ഈ ​മാ​ർ​ഗം സ്വീ​ക​രി​ച്ച​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് കു​ര​ങ്ങ​ന്മാ​രെ തു​ര​ത്തു​വ​നാ​യി ക​ർ​ഷ​ക​ന്മാ​ർ ക​ടു​വ​ക​ളു​ടെ പാ​വ​ക​ളെ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. അ​തി​ൽ നി​ന്നു​മാ​ണ് വ​ള​ർ​ത്ത് നാ​യ​യെ ക​ടു​വ​യാ​ക്കു​വാ​നു​ള്ള ആ​ശ​യം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന​സി​ൽ ഉ​രു​ത്തി​രി​ഞ്ഞ​ത്.



ഈ ​ആ​ശ​യം വി​ജ​യം ക​ണ്ടു​വെ​ന്നു​വാ​ണ് ശ്രീ​കാ​ന്ത് പ​റ​യു​ന്ന​ത്. നാ​യ​യെ ക​ണ്ട് കു​ര​ങ്ങ​ന്മാ​ർ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു പോ​ലു​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.