ആനന്ദ് മഹീന്ദ്രയെ ആകര്‍ഷിച്ച താഴ്വരയിലെ ഭക്ഷണശാല; നടത്തിപ്പുകാര്‍ ഇന്ത്യന്‍ സൈന്യം
Tuesday, June 14, 2022 10:49 AM IST
ട്വീറ്ററില്‍ സജീവമായൊരാളാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. അദ്ദേഹം ഇടുന്ന പോസ്റ്റുകള്‍ വ്യത്യസ്തമായതിനാല്‍ തന്നെ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാകാറുമുണ്ട്. അടുത്തിടെ അദ്ദേഹം പങ്കുവച്ചത് വേറിട്ട ഒരു ലഘു ഭക്ഷണശാലയുടെ വിശേഷമാണ്.

കാഷ്മീരിലെ ഗുരേസ് താഴ്വരയിലുള്ള ഈ കഫേയുടെ പേര് "ലോഗ് ഹട്ട്' എന്നാണ്. ഇതിന്‍റെ നടത്തിപ്പുകാര്‍ ഇന്ത്യന്‍ സൈന്യമാണ് എന്നതാണ് ലോഗ് ഹട്ടിന്‍റെ ഏറ്റവും വലിയ പ്രത്യേകത. വേറിട്ട ഭക്ഷണങ്ങളാണ് ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്കായി ഇന്ത്യന്‍ സൈന്യം ഒരുക്കിയിരിക്കുന്നത്.


താനീ ലഘു ഭക്ഷണശാലയ്ക്ക് അഞ്ച് സ്റ്റാറൊ ഏഴ് സ്റ്റാറൊ അല്ല നല്‍കുന്നത് 10 സ്റ്റാറാണ് കൊടുക്കുക എന്നാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരിക്കുന്നത്. ഗരിമ ഗോയല്‍ എന്ന യുവതിയുടെ ട്വീറ്റ് പങ്കുവച്ചാണ് അദ്ദേഹം ലോഗ് ഹട്ടിന്‍റെ വിശേഷങ്ങള്‍ തന്‍റെ ഫോളോവേഴ്സിനെ അറിയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.