ലോക്ക് ഡൗൺ കാലത്ത് കഴിവുകളെ പുറത്തെടുക്കു; വരയ്ക്കാനും എഴുതാനും വായിക്കാനും ക്ഷണിച്ച് കേരള പോലീസ്
Tuesday, March 31, 2020 12:47 PM IST
കോ​വി​ഡ് 19 വൈ​റ​സി​നെ ചെ​റു​ക്കു​വാ​ൻ വീ​ട്ടി​ൽ ത​ന്നെ ഒ​തു​ങ്ങി​ക്കൂ​ടു​ന്ന​തി​നൊ​പ്പം ഓ​രോ വ്യ​ക്തി​യി​ലു​മു​ള്ള ക​ഴി​വി​നെ പു​റ​ത്ത് കൊ​ണ്ടു​വ​രാ​ൻ കേ​ര​ള പോ​ലീ​സ്. വീ​ട്ടി​ലി​രു​ന്നു​കൊ​ണ്ട് ത​ന്നെ എ​ഴു​ത്ത്, വ​ര, വാ​യ​ന എ​ന്നീ ക​ഴി​വു​ക​ളെ പ​രീ​ക്ഷി​ക്കു​വാ​നാ​ണ് കേ​ര​ള പോ​ലീ​സ് ഓ​രോ​രു​ത്ത​രെ​യും ക്ഷ​ണി​ക്കു​ന്ന​ത്.

കൂ​ടാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ര​ച​ന​ക​ൾ കേ​ര​ള പോ​ലീ​സി​ന്‍റെ സോ​ഷ്യ​ൽ​മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡോ.​ബി. സ​ന്ധ്യ ഐ ​പി എ​സ് കു​റി​ച്ച വാ​ക്കു​ക​ളി​ങ്ങ​നെ.

പ്രി​യ​പെ​ട്ട​വ​രെ,

കൊ​റോ​ണ​യെ​ന്ന മ​ഹാ​മാ​രി ലോ​ക​ത്തെ വി​റ​പ്പി​ച്ചു​കൊ​ണ്ടൊ​രി​ക്കു​ക​യാ​ണ്. ന​മ്മു​ടെ രാ​ജ്യ​വും വ​ന്‍ ഭീ​ഷ​ണി​യി​ലാ​ണ്. പ​രി​ഹാ​രം ഒ​ന്നേ​യു​ള്ളു, ഈ ​മ​ര​ണ വൈ​റ​സി​നെ തു​ര​ത്താ​ൻ ക​ഴി​വ​തും വീ​ടി​ന​ക​ത്തു ക​ഴി​ഞ്ഞു കൂ​ടു​ക. കൂ​ടാ​തെ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പൂ​ര്‍​ണ വി​ശ്വാ​സ​ത്തോ​ടെ പ​ങ്കാ​ളി​യാ​വു​ക എ​ന്ന​തും.

ഈ ​കാ​ല​യ​ള​വി​ല്‍ ന​മ്മു​ടെ മാ​ന​സി​കാ​വ​സ്ഥ ക​രു​ത്താ​ര്‍​ജ്ജി​ക്കേ​ണ്ട​തു​ണ്ട്. കേ​ര​ള പോ​ലീ​സ് ജ​ന​മൈ​ത്രി പോ​ലീ​സ് നി​ങ്ങ​ള്‍​ക്കൊ​പ്പം വ​രു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വ​ര എ​ഴു​ത്ത് വാ​യ​ന എ​ന്ന മ​നോ​ഹ​ര​മാ​യ ലോ​ക​ത്തേ​ക്ക് ഞ​ങ്ങ​ള്‍ നി​ങ്ങ​ളെ ആ​ന​യി​ക്കു​ന്നു. പ​ങ്കെ​ടു​ക്കു​ക സ​മ്മാ​ന​ങ്ങ​ളും നേ​ടു​ക

സ്‌​നേ​ഹ​പൂ​ര്‍​വ്വം

ഡോ.​ബി. സ​ന്ധ്യ ഐ ​പി എ​സ്
(എ ​ഡി ജി ​പി )
കേ​ര​ള പോ​ലീ​സ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.