ക​ളി​ക്കു​ന്ന കു​ഞ്ഞി​ന്‍റെ അ​ടു​ത്തേ​ക്ക് രാ​ജ​വെ​ന്പാ​ല; വീ​ഡി​യോ വൈ​റ​ൽ‌
വ​രാ​ന്ത​യി​ലി​രു​ന്ന് ക​ളി​ക്കു​ന്ന കു​ഞ്ഞി​ന്‍റെ അ​ടു​ത്തേ​ക്ക് ഒ​രു പാ​മ്പ് ഇ​ഴ​ഞ്ഞെ​ത്തു​ന്ന​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. വി​യ​റ്റ്നാ​മി​ല്‍ നി​ന്നു​ള്ള​താ​ണ് യൂ​ട്യൂ​ബി​ല്‍ അ​പ്ലോ​ഡ് ചെ​യ്തി​രി​ക്കു​ന്ന ഈ ​വീ​ഡി​യോ. മു​ത്ത​ശ്ശ​നൊ​പ്പം വീ​ടി​നു മു​ന്നി​ലെ വ​രാ​ന്ത​യി​ൽ ഇ​രു​ന്ന് ക​ളി​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി.

പെ​ട്ടെ​ന്നാ​ണ് പാ​ന്പ് വ​രു​ന്ന​ത് മു​ത്ത​ശ്ശ​ന്‍റെ ശ്ര​ദ്ധ‍​യി​ൽ​പ്പെ​ടു​ന്ന​ത്. സ്ട്രോ​ക്ക് വ​ന്ന​തി​നാ​ൽ അ​ദേ​ഹ​ത്തി​ന് കു​ഞ്ഞി​നെ എ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. എ​ന്നാ​ൽ ഒ​ച്ച​വ​യ്ക്കാ​ൻ ക​ഴി​ഞ്ഞു. നി​ല​വി​ളി​കേ​ട്ട് കു​ട്ടി​യു​ടെ അ​ച്ഛ​ൻ ഓ​ടി​യെ​ത്തി കു​ട്ടി​യു​മാ​യി വീ​ടി​നു അ​ക​ത്തേ​ക്ക് ഓ​ടി. പി​ന്നാ​ലെ മു​ത്ത​ശ്ശ​നും അ​ക​ത്തേ​ക്ക് ക‍​യ​റി.

വീ​ടി​നു അ​ക​ത്ത് എ​ത്തി​യ​തും പാ​ന്പ് വ​രാ​ന്ത​യി​ൽ എ​ത്തു​ന്ന​താ​യി കാ​ണാം. ഉ​ട​നെ ഇ​വ​ർ വീ​ടി​ന്‍റെ വാ​തി​ൽ അ​ട​യ്ക്കു​ന്നു. പി​ന്നാ​ലെ എ​ത്തി​യ പാ​ന്പ് വാ​തി​ലി​ൽ കൂ​ടെ അ​ക​ത്ത് ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​ത് കാ​ണാം. ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട രാ​ജ​വെ​മ്പാ​ല ഇ​ഴ​ഞ്ഞു പു​റ​ത്തേ​ക്ക് പോ​കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
123