കുമ്മനത്തിന്റെ പ്രകൃതി സ്നേഹം; പൊതുപ്രവർത്തകർ അനുകരിക്കേണ്ട മാതൃക
Thursday, April 25, 2019 2:35 PM IST
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ലഭിച്ച തുണിത്തരങ്ങളും വഴിയരികിൽ വച്ച ഫ്ളെക്സ് ബോർഡുകളും പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാക്കി മാറ്റുവാനുള്ള പദ്ധതിയുമായി തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ.
പാർട്ടി പ്രവർത്തകർ സമ്മാനിച്ച ഷാൾ, തോർത്ത്, പൊന്നാട തുടങ്ങിയ തുണിത്തരങ്ങൾ ഉപയോഗിച്ച് തുണി സഞ്ചി, തലയിണ കവർ മുതലായവ നിർമിക്കുവാനാണ് തീരുമാനം. കൂടാതെ ഇലക്ഷൻ പ്രചരണാർഥം വഴിയരികിൽ വച്ച ഫ്ളക്സുകൾ ഉപയോഗിച്ച് ഗ്രോബാഗുകൾ നിർമിക്കുവാനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
പ്രകൃതിയുമായി ഇണങ്ങി ജീവിക്കുവാൻ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കുവാനായി ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ഉദ്ദേശമെന്ന് കുമ്മനം രാജശേഖരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പ്