സൈ​ക്കി​ള്‍ പിന്നെ വാങ്ങാം; എ​ലി​സ​ബ​ത്തി​ന്‍റെ ചില്ലറസമ്പാദ്യം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്
Sunday, May 3, 2020 8:25 PM IST
സൈ​ക്കി​ള്‍ വാ​ങ്ങാ​ന്‍ വേ​ണ്ടി സ്വ​രു​ക്കൂ​ട്ടി​യ ചി​ല്ല​റ​ത്തു​ട്ടു​ക​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് കൈ​മാ​റു​മ്പോ​ള്‍ എ​ലി​സ​ബ​ത്തി​ന് പു​തി​യ സൈ​ക്കി​ള്‍ കി​ട്ടി​യ​തി​ലും സ​ന്തോ​ഷ​മാ​യി​രു​ന്നു. സൈ​ക്കി​ള്‍ പി​ന്നീ​ടാ​യാ​ലും വാ​ങ്ങാം. ഇ​പ്പോ​ള്‍ എ​ന്‍റെ കാ​ശ് പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് ര​ണ്ടാം ക്ലാ​സു​കാ​രി ന​യം വ്യ​ക്ത​മാ​ക്കി.

മാ​താ​പി​താ​ക്ക​ള്‍ പ​ല​പ്പോ​ഴാ​യി ന​ല്‍​കി​യ പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന എ​ലി​സ​ബ​ത്ത് 2002 രൂ​പ​യു​ടെ തു​ട്ടു​ക​ളാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​കെ. സു​ധീ​ര്‍ ബാ​ബു​വി​ന് കൈ​മാ​റി​യ​ത്. വി​ല്ലൂ​ന്നി പി​ണ​ഞ്ചി​റ​യി​ല്‍ സു​നി​ല്‍ ഫി​ലി​പ്പ് തോ​മ​സി​ന്‍റെ മ​ക​ളാ​യ എ​ലി​സ​ബ​ത്ത് പു​തു​പ്പ​ള്ളി എ​റി​കാ​ട് സ​ര്‍​ക്കാ​ര്‍ സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.