അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ലോ​റി​യി​ൽ നി​ന്നും കോ​ഴി​ക​ൾ റോ​ഡി​ൽ; ചാക്കിലാക്കി നാ​ട്ടു​കാ​ർ
Sunday, November 3, 2019 2:44 PM IST
അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കോ​ഴി വ​ണ്ടി​യി​ൽ നി​ന്നും ജ​ന​ക്കൂ​ട്ടം കോ​ഴി​യെ മോ​ഷ്ടി​ച്ചു​കൊ​ണ്ട് പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഒ​ഡീ​ഷ​യി​ലെ സ​മ്പാ​ൽ​പൂ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. മാ​ർ​ക്ക​റ്റി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ലോ​റി​യി​ൽ നി​ന്നും കോ​ഴി റോ​ഡി​ലേ​ക്ക് വീ​ഴു​ന്ന​ത് ക​ണ്ട ജ​ന​ക്കൂ​ട്ടം ഇ​വി​ടേ​ക്ക് ഓ​ടി​യെ​ത്തി കോ​ഴി​ക​ളെ കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ലും സൈ​ക്കി​ളി​ലും ന​ട​ന്നു​മാ​ണ് ആ​ളു​ക​ൾ ഇ​വി​ടേ​യ്ക്ക് എ​ത്തി​യ​ത്. റോ​ഡി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന കോ​ഴി​ക​ൾ​ക്കു പു​റ​മെ ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന കോ​ഴി​ക​ളെ​യും ഇ​വ​ർ കൈ​ക്ക​ലാ​ക്കി.

ഈ ​സ​മ​യ​മ​ത്രെ​യും വാ​ഹ​നം ന​ന്നാ​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു ഡ്രൈ​വ​റും സ​ഹാ​യി​യും. ആ​ളു​ക​ൾ കോ​ഴി​യു​മാ​യി പോ​കു​ന്ന​തൊ​ന്നും ഇ​വ​ർ വ​ക​വ​ച്ചി​ല്ല. ഒ​ഡീ​ഷ​യി​ലെ പ്രാ​ദേ​ശി​ക ചാ​ന​ലാ​യ ഒ​ടി​വി ന്യൂ​സാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.