ഡ്രൈവര്‍ എളുപ്പവഴി നോക്കി; റോഡ് ബ്ലോക്കായത് 12 മണിക്കൂര്‍
Friday, May 13, 2022 4:12 PM IST
പലചരക്കുമായി വന്ന ലോറി തിരിക്കുവാന്‍ കഴിയാതെ മാര്‍ഗതടസം സൃഷ്ടിച്ചത് 12 മണിക്കൂര്‍. ലണ്ടനിലെ ബ്രിസ്റ്റോള്‍ നഗരത്തിലാണ് സംഭവം നടന്നത്.
വ്യാഴാഴ്ച രാവിലെ പലചരക്ക് കച്ചവടക്കാരായ ടെസ്കൊയിലേക്ക് സാധനങ്ങളുമായി എത്തിയ ലോറിയാണ് ഗതാഗത കുരുക്കുണ്ടാക്കിയത്. എളുപ്പം എത്താനായി ഡ്രൈവര്‍ കുറുക്കുവഴി നോക്കിയതാണ് വിനയായത്.
ഡ്രൈവര്‍ തിരിഞ്ഞ വഴി ഇടയില്‍ ഇടുക്കമുള്ളതായിരുന്നു. ഫലത്തില്‍ മുന്നോട്ടൊ പുറകോട്ടൊ പോകാന്‍ കഴിയാതെ ലോറി കുടുങ്ങി. തെരുവില്‍ താമസിക്കുന്ന ആളുകളും എങ്ങോട്ടും പോകാന്‍ കഴിയാതെ കുടുങ്ങി.
ഒടുവില്‍ സ്ഥലത്തെത്തിയ പോലീസ് ഏറെ പണിപ്പെട്ടാണ് ലോറി മാറ്റിയത്. ഏതായാലും 12 മണിക്കൂറിനുശേഷം ഗതാഗതം പഴയതുപോലെയായി.