കടലിൽ 24 മണിക്കൂർ കൊണ്ട് മുതലയെ തുരന്നുതിന്ന് ഐസോപോഡുകൾ; ഞെട്ടിക്കുന്ന വീഡിയോ
Monday, April 15, 2019 4:51 PM IST
കടലിനടിയിൽ കൂറ്റൻ മുതലയെ 24 മണിക്കൂർ കൊണ്ട് തുരന്നുതിന്ന് ആഴക്കടൽ പ്രാണികളായ ഐസോപോഡുകൾ. ആഴക്കടലുകളിലെ ജൈവവൈവിധ്യത്തിലും കാർബൺ സൈക്ലിംഗിലും മുതലകളുടെ പങ്കിനെക്കുറിച്ച് പഠിക്കുന്നതിനായി മൂന്ന് മുതലകളുടെ ജഡം കടലിലിറക്കി നടത്തിയ പരീക്ഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ലൂസിയാന സര്‍വകലാശാലയിലെ മറൈന്‍ കണ്‍സോര്‍ഷ്യം വിഭാഗം ഗവേഷകരാണ് ഈ പഠനം നടത്തിയത്.
മുതലകളുടെ ജഡം മണത്തറിഞ്ഞ് എത്തിയ ഫുട്ബോളിന്‍റെ വലിപ്പമുള്ള ഐസോപോഡുകൾ അവയെ തുരന്നുനിന്നുകയായിരുന്നു. മുതലയുടെ കട്ടിയേറിയ പുറന്തോടു പോലും വകവയ്ക്കാതെയായിരുന്നു ഐസോപോഡുകളുടെ ആക്രമണം. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇവ മുതലയെ തിന്നുതീര്‍ക്കുകയും ചെയ്തു. ഇതിന്‍റെ വീഡിയോ ശാസ്ത്രജ്ഞർ പുറത്തുവിട്ടിട്ടുണ്ട്.