സ്നേഹം തെളിയിക്കണം; കാ​മു​കി​യു​ടെ ചി​ത്രം ശ​രീ​ര​ത്ത് ടാ​റ്റു പ​തി​പ്പി​ച്ച് കാ​മു​ക​ന്‍
വ്യ​ത്യ​സ്ത​വും വി​ല​പി​ടി​പ്പു​ള്ള​തു​മാ​യി സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി കാ​മു​കി കാ​മു​ക​ന്മാ​ര്‍ ത​ങ്ങ​ളു​ടെ പ​ങ്കാ​ളി​ക​ളോ​ടു​ള്ള സ്‌​നേ​ഹം തെ​ളി​യി​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ വി​യ​റ്റ്‌​നാ​മി​ല്‍ നി​ന്നു​ള്ള യു​വാ​വ് ത​ന്‍റെ സ്‌​നേ​ഹം തെ​ളി​യി​ക്കു​വാ​ന്‍ കാ​മു​കി​യു​ടെ ചി​ത്രം ശ​രീ​ര​ത്ത് ടാ​റ്റു പ​തി​പ്പി​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

22 വ​യ​സു​കാ​ര​നാ​യ ഈ ​യു​വാ​വി​ന്‍റെ പേ​ര് ട്രു​വോം​ഗ് വാ​ന്‍ ലാം ​എ​ന്നാ​ണ്. 24 മ​ണി​ക്കൂ​ര്‍ സ​മ​യ​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ത​ന്‍റെ ശ​രീ​ര​ത്ത് കാ​മു​കി​യു​ടെ ചി​ത്രം ടാ​റ്റു ചെ​യ്ത​ത്. മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യാ​ണ് ഇ​ത് പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

ത​ന്‍റെ ചി​ത്രം ട്രു​വോം​ഗ് ശ​രീ​ര​ത്തി​ല്‍ ടാ​റ്റു ചെ​യ്ത​ത് ക​ണ്ട് ഞാ​ന്‍ ഞെ​ട്ടി​പ്പോ​യി​യെ​ന്ന് 20കാ​രി​യാ​യ ലു​വോം​ഗ് കാ ​ട്രാ​ന്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ ട്രു​വോം​ഗി​നെ സം​ബ​ന്ധി​ച്ച​ടു​ത്തോ​ളം ഇ​തൊ​രു പു​തു​മ​യ​ല്ല.

ഇ​തി​ന് മു​ന്‍​പ് സ്വ​ന്തം ശ​രീ​ര​ത്തി​ല്‍ ലു​വോം​ഗി​ന്‍റെ പേ​രും ജ​ന്മ ദി​ന​വും ട്രു​വോം​ഗ് ടാ​റ്റു ചെ​യ്തി​ട്ടു​ണ്ട്. ട്രു​വോം​ഗി​ന്‍റെ ശ​രീ​ര​ത്തി​ലെ ടാ​റ്റു​വി​ന്‍റെ ചി​ത്രം വി​യ​റ്റ്‌​നാ​മീ​സി​ല്‍ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

എ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വൃ​ത്തി​യെ വി​മ​ര്‍​ശി​ക്കു​ക​യാ​ണ് ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളും. ഇ​രു​വ​രും ത​മ്മി​ലു​ള്ള ബ​ന്ധം ത​ക​രു​മ്പോ​ള്‍ ഇ​തി​നെ​ക്കു​റി​ച്ച് ഓ​ര്‍​ത്ത് അ​ദ്ദേ​ഹം ദു​ഖി​ക്കു​മെ​ന്നാ​ണ് അ​ഭി​പ്രാ​യ​മു​യ​രു​ന്ന​ത്. മാ​ത്ര​മ​ല്ല ഇ​യാ​ളൊ​രു മ​ണ്ട​നാ​ണെ​ന്നും ആ​ളു​ക​ള്‍ പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ല്‍ ലു​വോം​ഗി​നെ താ​ന്‍ ജീ​വ​നു​തു​ല്യം സ്‌​നേ​ഹി​ക്കു​ന്നു​വെ​ന്നും എ​ന്നും അ​വ​ള്‍​ക്കൊ​പ്പ​മു​ണ്ടാ​ക​ണ​മെ​ന്ന് ഞാ​ന്‍ അ​തി​യാ​യി ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും അ​ത് തെ​ളി​യി​ക്കു​വാ​നാ​ണ് ഞാ​ന്‍ ഇ​ങ്ങ​നെ ചെ​യ്ത​തെ​ന്നും ട്രു​വോം​ഗ് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.