മത്സ്യങ്ങളോടുള്ള സ്നേഹം കൂടിയപ്പോൾ വീട് തന്നെ അക്വേറിയമാക്കി!
Friday, May 28, 2021 8:04 PM IST
വളര്‍ത്തു മൃഗങ്ങളോടുള്ള സ്നേഹം മൂലം ധാരാളം പട്ടികളെയും പൂച്ചകളെയുമൊക്കെ വളര്‍ത്തുന്നവരെക്കുറിച്ച് നമ്മളൊക്കെ കേട്ടിട്ടുണ്ടാകും.നോട്ടിംഗ് ഹാമിലെ ജാക്ക് ഹീതോ എന്ന നാല്പ്പത്തിയേഴുകാരന് പ്രിയം മീനുകളോടാണ്. ആ ഇഷ്ടം കൂടിക്കൂടി വീടിനെ അങ്ങ് അക്വേറിയമാക്കി മാറ്റിയിരിക്കുകയാണ്.ജാക്ക് സോഫയിലിരുന്ന് ടിവി കാണുന്നത് പോലെയാണ് ഇവരെ കണ്ടിരിക്കുന്നത്.
ഏഴടി ആഴത്തില്‍ ഒന്‍പത് ടാങ്കുകളാണ് തീര്‍ത്തിരിക്കുന്നത്. മത്സ്യങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ് വീട് അക്വേറിയമാക്കി മാറ്റിയതെന്നാണ് ജാക്ക് പറയുന്നത്. ജാക്കിന്റെ മത്സ്യ സ്നേഹം പത്ത് വയസ് മുതലാണ് തുടങ്ങുന്നത്.
ബ്ലാക്ക്പൂളിലെ അക്വേറിയം സന്ദര്‍ശിപ്പോള്‍ സ്വന്തമാക്കിയ ഗോള്‍ഡ് ഫിഷിനെ വളര്‍ത്തിയായിരുന്നു മീന്‍ വളര്‍ത്തലിന്റെ തുടക്കം. 20 ലക്ഷം രൂപ ചിലവഴിച്ചാണ് വീട്ടിലെ അക്വേറിയം ജാക്ക് തയ്യാറാക്കിയിരിക്കുന്നത്.
ഇതിനായി വീടിന്റെ മൂന്ന് ഭിത്തികള്‍ നീക്കി. 50 വലിയ പെര്‍ച്ച് മത്സ്യങ്ങളും മറ്റ് ചെറു മത്സ്യങ്ങളുമാണ് അക്വേറിയത്തിലുള്ളത്. ഏഴ് അടി ടാങ്കിലെ അക്വേറിയം കൂടാതെ രണ്ട് വലിയ ടാങ്കുകളും മീനുകള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്.
ജാക്കിന്റെ സുഹൃത്തുക്കള്‍ക്കും അക്വേറിയം ഏറെ ഇഷ്ടമാണ്. അവരും ചിലപ്പോഴൊക്കെ ജാക്കിനോടൊപ്പം കൂടാറുണ്ട്.