ആ​കാ​ശ​ത്തു​കൂ​ടെ പോ​കു​ന്ന ക​പ്പ​ൽ! അ​ന്തം​വി​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ
അ​ന്യ​ഗ്ര​ഹ ജീ​വി​ക​ൾ ഭൂ​മി​യി​ലേ​ക്ക് എ​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ക​രു​തു​ന്ന പ​റ​ക്കും ത​ളി​ക​ൾ എ​ന്നു​കേ​ൾ​ക്കു​ന്പോ​ൾ മ​നു​ഷ്യ​ന് കൗ​തു​ക​മാ​ണ്. പ​ല​രും ആ​കാ​ശ​ത്ത് പ​റ​ക്കും ത​ളി​ക ക​ണ്ടു​വെ​ന്ന് പ​റ​ഞ്ഞ് വ​രാ​റു​ണ്ട്. എ​ന്നാ​ൽ അ​തി​നൊ​ന്നും ഇ​തു​വ​രെ ശാ​സ്ത്രീ​യ​മാ​യ തെ​ളി​വി​ല്ല. സി​നി​മ​ക​ളി​ൽ മാ​ത്ര​മാ​ണ് ഇ​പ്പോ​ഴും പ​റ​ക്കും​ത​ളി​ക​ക​ൾ ഉ​ള്ള​ത്.

എ​ന്നാ​ൽ ഇ​പ്പോ​ൾ ച​ർ​ച്ച​യാ​വു​ന്ന​ത് ഒ​രു ക​പ്പ​ലാ​ണ്. ആ​കാ​ശ​ത്തു​കൂ​ടെ പോ​കു​ന്ന ക​പ്പ​ൽ! സ്കോ​ട്‌​ലാ​ൻ​ഡി​ലെ ബാ​ൻ​ഫീ​ൽ താ​മ​സി​ക്കു​ന്ന കോ​ളി​ൻ മ​ക്ക​ല്ലം എ​ന്ന യു​വാ​വാ​ണ് പ​റ​ക്കും ക​പ്പ​ലി​ന്‍റെ വീ​ഡി​യോ പ​ക​ർ​ത്തി​യ​ത്. ക​ഴി​ഞ്ഞ മാ​സം 26-ന് ​ബാ​ൻ​ഫീ​ലി​ലെ ക​ട​ലി​നോ​ട് ചേ​ർ​ന്ന റോ​ഡി​ലൂ​ടെ ഡ്രൈ​വ് ചെ​യ്തു​പോ​വു​മ്പോ​ഴാ​ണ് അ​ത്ഭു​ത ദൃ​ശ്യം ക​ണ്ട​ത്.

യ​ഥാ​ർ​ത്ഥ​ത്തി​ൽ ഒ​പ്റ്റി​ക്ക​ൽ ഇ​ല്ല്യൂ​ഷ​ൻ ആ​ണ് ഈ ​പ്ര​തി​ഭാ​സ​ത്തി​ന് കാ​ര​ണം. ക​ട​ലി​നും ച​ക്ര​വാ​ള​ത്തി​ലു​ള്ള ആ​കാ​ശ​ത്തി​നും ഏ​റെ​ക്കു​റെ ഒ​രേ നി​റ​മു​ള്ള സ​മ​യ​ത്താ​ണ് ക​പ്പ​ൽ അ​തു​വ​ഴി സ​ഞ്ച​രി​ച്ച​ത്. ഇ​ത് പെ​ട്ട​ന്ന് കാ​ണു​മ്പോ​ൾ ക​പ്പ​ൽ ആ​കാ​ശ​ത്തു​കൂ​ടെ പോ​കു​ന്നു​വെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന​താ​ണ്.

Saw a real life optical illusion in Banff today 😱

Posted by Colin McCallum on Friday, 26 February 2021


ആ​ദ്യം ക​പ്പ​ൽ ക​ണ്ട​പ്പോ​ൾ ഞാ​ൻ അ​ത്ഭു​ത​പെ​ട്ട്പോ​യി. കാ​ര​ണം ക​പ്പ​ൽ ആ​കാ​ശ​ത്ത് പൊ​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്ന് ഞാ​ൻ ക​രു​തി. ഒ​ന്നു​കൂ​ടെ ശ്ര​ദ്ധാ​പൂ​ർ​വം നോ​ക്കി​യ​പ്പോ​ഴാ​ണ് ഒ​പ്റ്റി​ക്ക​ൽ ഇ​ല്ല്യൂ​ഷ​ൻ ആ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. കോ​ളി​ൻ പ​റ​ഞ്ഞു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച ചി​ത്രം വ​ള​രെ​പ്പെ​ട്ടാ​ണ് വൈ​റ​ലാ​യ​ത്. വീ​ഡി​യോ ര​ണ്ടും മൂ​ന്നും ത​വ​ണ ക​ണ്ടി​ട്ടാ​ണ് സം​ഗ​തി മ​ന​സി​ലാ​യ​തെ​ന്നാ​ണ് പ​ല​രു​ടെ​യും ക​മ​ന്‍റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.