റോ​ള​ർ കോ​സ്റ്റ​റിൽ ക​റ​ങ്ങു​ന്ന​തി​നി​ടെ ത​ല​യ്ക്കു മു​ക​ളി​ൽ ഫോ​ൺ; സാ​ഹ​സി​ക​മാ​യി കൈ​പ്പി​ടി​യി​ലൊ​തു​ക്കി സ​ഞ്ചാ​രി
റോ​ള​ർ​കോ​സ്റ്റ​റി​ലി​രു​ന്ന് സവാരി ചെ​യ്യു​ന്ന​തി​നി​ടെ അ​ന്ത​രീ​ക്ഷ​ത്തി​ലൂ​ടെ പ​റ​ന്ന് വ​ന്ന ഫോ​ണ്‍ കൈ​പ്പി​ടി​യി​ലൊ​തു​ക്കി യാ​ത്രി​ക​ൻ. സ്പെ​യി​നി​ലെ ഒ​രു അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കി​ലാ​ണ് സം​ഭ​വം. സാ​മു​വ​ൽ കെം​പ് എ​ന്നാ​ണ് ഈ ​യു​വാ​വി​ന്‍റെ പേ​ര്.

സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ന​ട​ന്ന ഫി​സ്റ്റ്ബാ​ളിം​ഗ് വേ​ൾ​ഡ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ന്യൂ​സി​ലാ​ൻ​ഡി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ത്സ​രി​ച്ച​യാ​ളാ​ണ് സാ​മു​വ​ൽ. റോ​ള​ർ കോ​സ്റ്റ​റി​ലി​രു​ന്ന മ​ല​ക്കം മ​റി​ഞ്ഞ് പാ​യു​ന്ന​തി​നി​ടെ റോ​ള​ർ കോ​സ്റ്റ​റി​ലി​രു​ന്ന ഒ​രാ​ളു​ടെ മൊ​ബൈ​ൽ പ​റ​ന്ന് പോ​വു​ക​യാ​യി​രു​ന്നു.

തന്‍റെ തലയ്ക്ക് മുകളിൽ ഫോൺ കണ്ട സാ​മു​വ​ൽ ഞൊ​ടി​യി​ട​യി​ൽ അത് കൈ​പ്പി​യി​ടി​ലൊ​തു​ക്കു​ക​യാ​യി​രു​ന്നു. ത​ന്‍റെ കൈ​വ​ശം ഫോ​ണ്‍ ഉ​ണ്ടെ​ന്ന് ഫോ​ണ്‍ ന​ഷ്ട​പ്പെ​ട്ട​യാ​ളോ​ട് പ​റ​യു​ക​യും ചെ​യ്തു. ഫോ​ണ്‍ സൂ​ര​ക്ഷി​ത​മാ​യി കൈ​യി​ൽ കി​ട്ടി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ അ​ദ്ദേ​ഹം പൊ​ട്ടി​ച്ചി​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. റോ​ള​ർ കോ​സ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന ഡാ​ഷ്ബോ​ർ​ഡ് കാ​മ​റ​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.