‌‌കാ​ൺ​പു​ർ ഐ​ഐ​ടി​യി​ൽ നി​ന്നും എ​ഞ്ചി​നി​യ​റിം​ഗ് പ​ഠി​ച്ചി​റ​ങ്ങി​യ‍യാൾ തെ​രു​വി​ൽ ഭി​ക്ഷ യാ​ചി​ക്കു​ന്നു
Tuesday, December 8, 2020 4:14 PM IST
കാ​ൺ​പു​ർ ഐ​ഐ​ടി​യി​ൽ നി​ന്നും മെ​ക്കാ​നി​ക്ക​ൽ എ​ഞ്ചി​നി​യ​റിം​ഗ് പ​ഠി​ച്ചി​റ​ങ്ങി​യ 90കാ​ര​ൻ ഭി​ക്ഷ യാ​ചി​ക്കു​ന്നു. സു​രേ​ന്ദ്ര എ​ന്ന് പേ​രു​ള്ള ഇ​ദ്ദേ​ഹ​ത്തെ ഗ്വാ​ളി​യാ​ർ തെ​രു​വി​ൽ നി​ന്നു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ആ​ശ്ര​മ സ്വാ​ർ​ഗ് സ​ദാ​നി​ലെ അം​ഗ​ങ്ങ​ളാ​ണ് ഇ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്തി​യ​ത്.

ഇം​ഗ്ലീ​ഷി​ലാ​ണ് ഇ​ദ്ദേ​ഹം സം​സാ​രി​ച്ച​ത്. തു​ട​ർ​ന്ന് ആ​ശ്ര​മ​ത്തി​ലെ​ത്തി​ച്ച​തി​ന് ശേ​ഷം അ​ധി​കൃ​ത​ർ ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്താ​ൻ ശ്ര​മി​ച്ചു. 1969ലാ​ണ് സു​രേ​ന്ദ്ര ഐ​ഐ​ടി കാ​ന്‍​പൂ​രി​ല്‍ നി​ന്ന് മെ​ക്കാ​നി​ക്ക​ല്‍ എ​ഞ്ചി​നി​യ​റി​ഗ് പാ​സാ​യ​ത്. തു​ട​ര്‍​ന്ന് ല​ക്‌​നൗ​വി​ല്‍ നി​ന്ന് 1972ൽ ​എ​ല്‍​എ​ല്‍​എം പാ​സാ​യി.

ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് മാ​ന​സി​ക നി​ല തെ​റ്റി റോ​ഡി​ല്‍ ഭി​ഷ യാ​ചി​ച്ച് ക​ഴി​ഞ്ഞി​രു​ന്ന മു​ന്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​നീ​ഷ് മി​ശ്ര​യും ഈ ​സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ സം​ര​ക്ഷ​ണ​ത്തി​ലാ​ണ് ക​ഴി​യു​ന്ന​ത്. മ​നീ​ഷ് മി​ശ്ര​യു​ടെ കൂ​ടെ ജോ​ലി ചെ​യ്തി​രു​ന്ന ര​ണ്ടു പേ​രാ​ണ് തെ​രു​വി​ൽ നി​ന്നും ഇ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ ആ​ശ്ര​മ സ്വാ​ർ​ഗ് സ​ദാ​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.