കുഴിച്ചപ്പോൾ രണ്ടു കല്ല് കിട്ടി; കണ്ണടച്ചു തുറക്കുംമുന്പേ കോടീശ്വരനായി തൊഴിലാളി
Friday, June 26, 2020 7:38 PM IST
ടാ​​​​ൻ​​​​സാ​​​​നി​​​​യാ​​​​യി​​​​ലെ ഖ​​​​ന​​​​ന​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി ഒ​​​​റ്റ​​​​ദി​​​​വ​​​​സംകൊ​​​​ണ്ടു കോ​​​​ടീ​​​​ശ്വ​​​​ര​​​​നാ​​​​യി. ടാ​​​​ൻ​​​​സാ​​​​നി​​​​യാ​​​​യി​​​​ൽ മാ​​​​ത്രം ല​​​​ഭി​​​​ക്കു​​​​ന്ന ടാ​​​​ൻ​​​​സാ​​​​നൈ​​​​റ്റ് എ​​​​ന്ന ര​​​​ത്ന​​​​ക്ക​​​​ല്ലു​​​​ക​​​​ളാ​​​​ണ് സാ​​​​നി​​​​നു ലെ​​​​യ്സ​​​​ർ എ​​​​ന്ന അ​​​​ന്പ​​​​ത്തി​​​​നാ​​​​ലു​​​​കാ​​​​ര​​​​നു ഭാ​​​​ഗ്യം കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​ത്.

9.2ഉം 5.8​​​​ഉം കി​​​​ലോ​​​​ഗ്രാം ഭാ​​​​ര​​​​മു​​​​ള്ള ര​​​​ണ്ടു വ​​​​ലി​​​​യ ക​​​​ല്ലു​​​​ക​​​​ളാ​​​​ണ് ഇ​​​​ദ്ദേ​​​​ഹം ഖ​​​​ന​​​​നം ചെ​​​​യ്തു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ഇ​​​​തി​​​​നു മു​​​​ന്പ് ഇ​​​​ത്ര​​​​യും വ​​​​ലി​​​​യ ര​​​​ത്ന​​​​ക്ക​​​​ല്ലു​​​​ക​​​​ൾ ടാ​​​​ൻ​​​​സാ​​​​നി​​​​യാ​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. രാ​​​​ജ്യ​​​​ത്തെ ഖ​​​​ന​​​​ന മ​​​​ന്ത്രാ​​​​ല​​​​യം 34 ല​​​​ക്ഷം ഡോ​​​​ള​​​​ർ വ​​​​രു​​​​ന്ന തു​​​​ക​​​​യ്ക്ക് ലെ​​​​യ്സ​​​​ന്‍റെ ക​​​​ല്ലു​​​​ക​​​​ൾ വാ​​​​ങ്ങി.



ലോ​​​​ക​​​​ത്തെ അ​​​​മൂ​​​​ല്യ ര​​​​ത്ന​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​ണ് ടാ​​​​ൻ​​​​സാ​​​​നൈ​​​​റ്റ്. വ​​​​ട​​​​ക്ക​​​​ൻ ടാ​​​​ൻ​​​​സാ​​​​നി​​​​യാ​​​​യി​​​​ൽ​​​​നി​​​​ന്നു മാ​​​​ത്ര​​​​മാ​​​​ണ് ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. പ​​​​ച്ച, ചു​​​​വ​​പ്പ്, നീ​​​​ല, പ​​​​ർ​​​​പ്പി​​​​ൾ നി​​​​റ​​​​ങ്ങ​​​​ളി​​​​ൽ ക​​​​ണ്ടു​​​​വ​​​​രു​​​​ന്നു. 20 വ​​​​ർ​​​​ഷ​​​​ത്തി​​​​ന​​​​കം ഈ ​​​​ര​​​​ത്നം ഒ​​​​ട്ടും കി​​​​ട്ടാ​​​​ത്ത അ​​​​വ​​​​സ്ഥ വ​​​​രു​​​​മെ​​​​ന്ന് പ​​​​റ​​​​യ​​​​പ്പെ​​​​ടു​​​​ന്നു.​​​

നാ​​​​ലു ഭാ​​​​ര്യ​​​​മാ​​​​രി​​​​ലാ​​​​യി 30 മ​​​​ക്ക​​​​ളു​​​​ള്ള ലെ​​​​യ്സ​​​​ർ പ​​​​ണംകൊ​​​​ണ്ട് സ്കൂ​​​​ളും ഷോ​​​​പ്പിം​​​​ഗ് മാ​​​​ളു​​​​മൊ​​​​ക്കെ പ​​​​ണി​​​​യാ​​​​ൻ ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.