അ​മ്മ​യും ആ​റ് പെ​ണ്‍​മ​ക്ക​ളും വി​വാ​ഹ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ച്ച് വിരുന്നിനെ​ത്തു​മ്പോ​ള്‍; വീ​ഡി​യോ
Thursday, June 8, 2023 3:05 PM IST
ആ​ളു​ക​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ വേ​റി​ട്ട് നി​ല്‍​ക്കാ​ന്‍ ഏ​റെ കൊ​തി​ക്കു​ന്ന​വ​രാ​ണ്. മി​ക്ക​വ​രും ത​ങ്ങ​ളു​ടെ വ്യ​ത്യ​സ്ത​മാ​യ വ​സ്ത്ര​ങ്ങ​ള്‍ നി​മി​ത്ത​മാ​ണ് ശ്ര​ദ്ധ​നേ​ടു​ക. അ​തി​നാ​യി പ​ല​രും ഡിസെെന​ര്‍​മാ​രെ ഒ​ക്കെ ആ​ശ്ര​യി​ക്കാ​റു​ണ്ട്.

ഇ​പ്പോ​ഴി​താ ഒ​രു അ​ത്താ​ഴ​വ​രു​ന്നി​നെ​ത്തി​യ അ​മ്മ​യും ആ​റു മ​ക്ക​ളു​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി​യ വീ​ഡി​യോ​യി​ല്‍ ഒ​രു അ​മ്മ​യും അ​വ​രു​ടെ നാ​ല് പെ​ണ്‍​മ​ക്ക​ളും ര​ണ്ട് മ​രു​മ​ക്ക​ളും ആ​ണു​ള്ള​ത്. ഇ​വ​ര്‍ ഒ​രു അ​ത്താ​ഴ​വി​രു​ന്നി​നാ​യി എ​ത്തു​ക​യാ​ണ്.

എ​ന്നാ​ല്‍ ഇ​വ​ര്‍ എ​ല്ലാം ത​ങ്ങ​ളു​ടെ വി​വാ​ഹ വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞാ​ണ് എ​ത്തു​ന്ന​ത്. തൂ​വെ​ള്ള വ​സ്ത്ര​ങ്ങ​ളി​ല്‍ ഇ​വ​ര്‍ എ​ല്ലാ​വ​രും​കൂ​ടി വ​ഴി ന​ട​ക്കു​മ്പോ​ള്‍ അ​തൊ​രു കാ​ഴ്ച​ത​ന്നെ​യാ​ണ്.

ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ വ​സ്ത്രം ഒ​രു​ദി​വ​സം മാ​ത്രം ധ​രി​ക്കാ​നു​ള്ള​ത​ല്ലെ​ന്നും അ​തി​നാ​ലാ​ണ് ഈ ​ച​ട​ങ്ങി​ലേ​ക്ക് വി​വാ​ഹ വ​സ്ത്രം ധ​രി​ച്ച​തെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു. മാ​ത്ര​മ​ല്ല ഇ​വ​ര്‍ ഈ ​വ​സ്ത്ര​ങ്ങ​ളി​ല്‍ ചു​വ​ടു​വ​യ്ക്കു​ക​യു​മു​ണ്ടാ​യി.

എ​ന്താ​യാ​ലും ആ​ഘോ​ഷ​പ​രി​പാ​ടി ഈ ​അ​മ്മ​യും മ​ക്ക​ളും ക​വ​ര്‍​ന്നെ​ന്ന് പ​റ​യാം. നി​ര​വ​ധി അ​ഭി​പ്ര​യാ​ങ്ങ​ള്‍ വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചു. "അ​തി സു​ന്ദ​രം തൂ​വെ​ള്ള മേ​ഘ​ങ്ങ​ള്‍ പോ​ലെ' എ​ന്നാ​ശ​ണൊരാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.