ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ പാ​സ്‌​പോ​ര്‍​ട്ട് ഇ​താ..
Friday, January 8, 2021 3:58 PM IST
ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ പാ​സ്‌​പോ​ര്‍​ട്ട് എ​ന്ന് നേ​ട്ടം സ്വ​ന്ത​മാ​ക്കി ജ​പ്പാ​ൻ. 2020-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഹെ​ന്‍​ലി പാ​സ്‌​പോ​ര്‍​ട്ട് ഇ​ന്‍​ഡ​ക്‌​സി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണ് ജ​പ്പാ​ൻ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. 191 രാ​ജ്യ​ങ്ങ​ളി​ൽ വീ​സ ഫ്രീ/​വീ​സ ഓ​ൺ അ​റൈ​വ​ൽ സൗ​ക​ര്യ​മു​ള്ള​താ​ണ് ജ​പ്പാ​ന്‍റെ പാ​സ്പോ​ർ​ട്ട്.

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ ഡാ​റ്റ പ്ര​കാ​ര​മാ​ണ് ഹെ​ൻ​ലി പാ​സ്പോ​ർ​ട്ട് ഇ​ൻ​ഡ​ക്സ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. മു​ൻ​കൂ​ട്ടി​യു​ള്ള വി​സ കൂ​ടാ​തെ പാ​സ്പോ​ർ​ട്ട് മാ​ത്രം ഉ​പ​യോ​ഗി​ച്ച് കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കാ​നു​ള്ള അ​നു​മ​തി അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പാ​സ്പോ​ർ​ട്ടി​ന്‍റെ റാ​ങ്കിം​ഗ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

ര​ണ്ടാം സ്ഥാ​ന​ത്ത് സിം​ഗ​പ്പൂ​രാ​ണു​ള്ള​ത്. മൂ​ന്നാ​മ​ത് ജ​ര്‍​മ​നി​യും സൗ​ത്ത് കൊ​റി​യ​യു​മാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ കു​റേ വ​ര്‍​ഷ​ങ്ങ​ളാ​യി ത​ല​പ്പ​ത്തു നി​ന്നി​രു​ന്ന ബ്രി​ട്ട​നും അ​മേ​രി​ക്ക​യും റാ​ങ്കിം​ഗി​ല്‍ ഏ​റെ പി​ന്നി​ലാ​ണ്. പ​ട്ടി​ക​യി​ൽ 84-ാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ. നി​ല​വി​ല്‍ മു​ൻ​കൂ​ർ വി​സ​യി​ല്ലാ​തെ ഇ​ന്ത്യ​ക്കാ​ര്‍​ക്ക് 58 രാ​ജ്യ​ങ്ങ​ളി​ല്‍ മാ​ത്ര​മേ സ​ന്ദ​ര്‍​ശി​ക്കാ​നാ​കൂ. ലോ​ക​ത്തി​ലെ ഏ​റ്റ​വും ദു​ര്‍​ബ​ല​മാ​യ പാ​സ്‌​പോ​ര്‍​ട്ട് എ​ന്ന പ​ദ​വി അ​ഫ്ഗാ​നി​സ്ഥാ​നാ​ണ്. പ​ട്ടി​ക​യി​ല്‍ 107-ാം സ്ഥാ​ന​ത്താ​ണ് രാ​ജ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.