50 മ​ണി​ക്കൂ​ർ ശ​വ​പ്പെ​ട്ടി​യി​ൽ; 5 കോ​ടി ആ​ളു​ക​ൾ ക​ണ്ട​വീ​ഡി​യോ കാ​ണാം
Saturday, April 3, 2021 4:05 PM IST
ഒ​രു മു​റി​യി​ൽ എ​ത്ര​സ​മ​യം ആ​രെ​യും കാ​ണാ​തെ ഒ​രാ​ൾ​ക്ക് ക​ഴി​യാ​നാ​വും. ദി​വ​സ​ങ്ങ​ളോ​ള​മോ, മാ​സ​ങ്ങ​ളോ​ള​മോ ക​ഴി​യാ​ൻ സാ​ധി​ക്കു​മെ​ന്നാ​വും ഉ​ത്ത​രം. എ​ന്നാ​ൽ ശ​വ​പ്പെ​ട്ടി​യി​ൽ എ​ത്ര​നേ​രം ക​ഴി​യാ​ൻ പ​റ്റും? യു​ട്യൂ​ബ​റാ​യ മി​സ്റ്റ​ർ ബീ​സ്റ്റ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ജി​മ്മി ഡൊ​ണാ​ൾ​ഡ്സ​ൺ വൈ​റ​ലാ​കാ​ൻ ശ്ര​മി​ച്ച​ത് ഇ​ത്ത​ര​ത്തി​ലാ​ണ്.

മ​ണ്ണി​ന​ടി​യി​ൽ കു​ഴി​ച്ചി​ട്ട ശ​വ​പ്പെ​ട്ടി​യി​ൽ അ​ദ്ദേ​ഹം ക​ഴി​ച്ചു​കൂ​ട്ടി​യ​ത് 50 മ​ണി​ക്കൂ​റാ​ണ്. സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ശ​വ​പ്പെ​ട്ടി കു​ഴി​ച്ചു​മൂ​ടു​ന്ന​തും വീ​ഡി​യോ പ​ക​ർ​ത്തി​യ​തും. ഗ്ലാ​സി​ൽ നി​ർ​മി​ച്ച ശ​വ​പ്പെ​ട്ടി​യി​ലാ​ണ് 22 കാ​ര​നാ​യ ബീ​സ്റ്റി​നെ അ​ട​ക്കം ചെ​യ്ത​ത്.

ര​ണ്ട് ദി​വ​സ​ത്തി​ല​ധി​ക​മാ​ണ് ശ​വ​പ്പെ​ട്ടി​യി​ൽ ചെ​ല​വ​ഴി​ച്ച​ത്. ശ​വ​പ്പെ​ട്ടി​ക്കു​ള്ളി​ൽ ക്യാ​മ​റ സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. 50 മ​ണി​ക്കൂ​റി​ലെ 12 മി​നി​റ്റ് മാ​ത്ര​മാ​ണ് അ​പ്‌​ലോ​ഡ് ചെ​യ്തി​ട്ടു​ള്ള​ത്. ശ​വ​പ്പെ​ട്ടി​യി​ൽ കി​ട​ക്കു​മ്പോ​ഴും ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​മാ​യി അ​ദേ​ഹം ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്നു.

ഈ ​വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ ഹി​റ്റാ​ണ്. കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള​ളി​ൽ ത​ന്നെ യു​ട്യൂ​ബി​ൽ മാ​ത്രം അ​ഞ്ച് കോ​ടി​ല​ധി​കം പേ​ർ ക​ണ്ടു​ക​ഴി​ഞ്ഞു. ഇ​യാ​ളു​ടെ ഓ​രോ വീ​ഡി​യോ​യ്ക്കും കു​റ​ഞ്ഞ​ത് മൂ​ന്നു കോ​ടി കാ​ണി​ക​ളെ​ങ്കി​ലു​മു​ണ്ട്. അ​വ​യി​ൽ ചി​ല​തി​ന്‍റെ കാഴ്ചക്കാരുടെ എണ്ണം പ​ത്ത് കോ​ടി വ​രെ എ​ത്തി​യി​ട്ടു​ണ്ട്. യു​ട്യൂ​ബി​ൽ 5.7 കോ​ടി സ​ബ്സ്ക്രൈ​ബേ​ഴ്സാ​ണ് ബീ​സ്റ്റി​നു​ള്ള​ത്.

വി​ചി​ത്ര​മാ​യ വീ​ഡി​യോ​ക​ളാ​ണ് ഇ​യാ​ൾ യു​ട്യൂ​ബി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യാ​റു​ള്ള​ത്. ഒ​രു കാ​ർ ഡീ​ല​റി​ന്‍റെ അ​ടു​ത്തു​നി​ന്ന് അ​വി​ടെ​യു​ള്ള മു​ഴു​വ​ൻ കാ​റു​ക​ൾ വാ​ങ്ങി​യും മി​സ്റ്റ​ർ ബീ​സ്റ്റ് ബ​ർ​ഗ​ർ എ​ന്ന പേ​രി​ൽ റ​സ്റ്റ​റ​ന്‍റ് തു​ട​ങ്ങി അ​വി​ടെ വ​രു​ന്ന​വ​ർ​ക്ക് പ​ണ​വും ഐ​ഫോ​ണും ന​ൽ​കി​യും ഇ​യാ​ൾ വൈ​റ​ലാ​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.