നാ​സ​യു​ടെ ചി​ത്ര​ത്തി​ല്‍ ചി​രി​ക്കു​ന്ന സൂ​ര്യ​ന്‍; പ​രി​ഭ്ര​മി​പ്പി​ക്കു​ന്ന​തും
Thursday, November 3, 2022 11:12 AM IST
ആ​കാ​ശ​മെ​ന്ന​ത് ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​നെ സം​ബ​ന്ധി​ച്ച് കൗ​തു​ക​ങ്ങ​ളു​ടെ തി​ര​ശീ​ല​യാ​ണ്. കാ​ര​ണം അ​തി​ന​പ്പു​റ​മു​ള്ള ഓ​രോ ഗ്ര​ഹ​ങ്ങ​ളും ന​ക്ഷ​ത്ര​ങ്ങ​ളും അ​വ​ര്‍​ക്ക് ക​ഥ​ക​ളും കേ​ള്‍​വി​ക​ളു​മാ​ണ്.

എ​ന്നാ​ല്‍ ശാ​സ്ത്രം വ​ള​ര്‍​ച്ച​യു​ടെ ഓ​രോ പ​ട​വ് ക​യ​റു​മ്പോ​ഴും പു​തി​യ അ​റി​വു​ക​ള്‍ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തു​ക​യാ​യി. എ​ങ്കി​ലും സൂ​ര്യ​ന്‍ എ​ന്ന​ത് അ​ത്ഭു​ത​മാ​യി​ത്ത​ന്നെ തു​ട​ര്‍​ന്നു. അ​ടു​ത്ത​കാ​ല​ത്താ​ണ് സൂ​ര്യ​ന്‍ എ​ന്ന ന​ക്ഷ​ത്ര​ത്തെ കു​റി​ച്ച് കൂ​ടു​ത​ല്‍ പ​ഠ​ന​ങ്ങ​ള്‍ സാ​ധ്യ​മാ​യ​ത്.

നാ​സ പു​റ​ത്തു​വി​ട്ട സൂ​ര്യ​ന്‍റെ ഒ​രു ചി​ത്ര​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. നാ​സ​യു​ടെ സോ​ളാ​ര്‍ ഡൈ​നാ​മി​ക്സ് ഒ​ബ്സ​ര്‍​വേ​റ്റ​റി ചി​ത്രം പ​ക​ര്‍​ത്തി​യ ചി​ത്ര​ത്തി​ല്‍ സൂ​ര്യ​നെ പു​ഞ്ച​രി​ക്കു​ന്ന​തുപോ​ലാ​ണ് കാ​ണാ​നാ​കു​ന്ന​ത്.

ചി​ത്ര​ത്തി​ല്‍ സൂ​ര്യ​ന് ര​ണ്ടു​ക​ണ്ണു​ക​ളും വാ​യും ഉ​ള്ള​താ​യും തോ​ന്നും. സൂ​ര്യ​ന്‍റെ അ​ന്ത​രീ​ക്ഷ​ത്തി​ന്‍റെ ഏ​റ്റ​വും പു​റം​ഭാ​ഗ​ത്തു​ള്ള പ്ലാ​സ്മ​യു​ടെ ത​ണു​ത്ത​തും സാ​ന്ദ്ര​ത കു​റ​ഞ്ഞ​തു​മാ​യ പ്ര​ദേ​ശ​ങ്ങ​ളാ​യ കൊ​റോ​ണ​ല്‍ ദ്വാ​ര​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു തോ​ന്ന​ലു​ണ്ടാ​ക്കു​ന്ന​തി​ന്‍റെ കാ​ര​ണം.

എ​ന്നാ​ല്‍ ചി​ത്ര​ത്തി​ന് വി​ഭി​ന്ന​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് നെ​റ്റി​സ​ണ്‍ ന​ല്‍​കി​യ​ത്. ചി​ല​ര്‍ സൂ​ര്യ​ന്‍റെ പു​ഞ്ചി​രി​യെ ഒ​രു കു​ട്ടി​യു​ടെ ചി​രി​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ വേ​റെ ചി​ല​ര്‍​ക്കി​ത് ഭ​യ​മാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. അ​ത്ത​രം അ​ഭി​പ്രാ​യ​ങ്ങ​ളും ആ​ളു​ക​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ കു​റി​ക്കു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.