കു​മാ​ര​സ്വാ​മി​യു​ടെ മ​ക​ൻ വി​വാ​ഹി​ത​നാ​യി; മാ​സ്കും സ​മൂ​ഹ അ​ക​ല​വും പാ​ലി​ക്കാ​തെ അ​തി​ഥി​ക​ൾ
Friday, April 17, 2020 4:39 PM IST
ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ മ​ക​ൻ നി​ഖി​ൽ ഗൗ​ഡ വി​വാ​ഹി​ത​നാ​യി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക്ക് ഡൗ​ണ്‍ നീ​ട്ടി​യ​തോ​ടെ കു​ടും​ബം​വ​ക ഫാം​ഹൗ​സി​ൽ​വ​ച്ചാ​ണ് വി​വാ​ഹം ന​ട​ത്തി​യ​ത്. നി​ഖി​ൽ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എം. ​കൃ​ഷ്ണ​പ്പ​യു​ടെ കൊ​ച്ചു​മ​ക​ൾ രേ​വ​തി​യെ(22)​യാ​ണ് വി​വാ​ഹം ചെ​യ്ത​ത്.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ല്ലാ നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ച്ചാ​കും വി​വാ​ഹ​മെ​ന്ന് കു​മാ​ര​സ്വാ​മി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും മു​ഖാ​വ​ര​ണം ധ​രി​ച്ചി​രു​ന്നി​ല്ല. സ​മൂ​ഹ അ​ക​ല​വും പാ​ടി​ക്കാ​തെ​യാ​ണ് പ​ല​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്നു. ഇതോടെ സംഭവം വിവാദമായിരിക്കുകയാണ്.

രാ​മ​ന​ഗ​ര ജി​ല്ല​യി​ലെ ബി​ഡാ​ദി​ക്ക​ടു​ത്ത് കേ​ത​ന​ഹ​ള്ളി​യി​ലെ ഫാം​ഹൗ​സി​ൽ അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ളെ മാ​ത്രം പ​ങ്കെ​ടു​പ്പി​ച്ചാ​യി​രു​ന്നു വി​വാ​ഹം. ഫെ​ബ്രു​വ​രി പ​ത്തി​ന് ബം​ഗ​ളൂ​രു​വി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ലാ​യി​രു​ന്നു വി​വാ​ഹ​നി​ശ്ച​യം നടന്നത്.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ശ്വ​ത് നാ​രാ​യ​ണ്‍ റി​പ്പോ​ർ​ട്ട് തേ​ടി. ലോ​ക്ക് ഡൗ​ണ്‍ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഉ​പ​മു​ഖ്യ​മ​ന്ത്രി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.