മ​സ്‌​ക് സു​മോ ഗു​സ്തി​യി​ലും ഒ​രു​കൈ നോ​ക്കി​യി​ട്ടു​ണ്ട്; വൈ​റ​ല്‍ ചി​ത്രം
Tuesday, March 7, 2023 11:14 AM IST
ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ന്ന​ന്‍​മാ​രി​ല്‍ ഒ​രാ​ളാ​ണ​ല്ലൊ ഇ​ലോ​ണ്‍ മ​സ്‌​ക്. ടെ​സ്‌​ല​യു​ടെ​യും ട്വി​റ്റ​റിന്‍റെ​യും ഉ​ട​മ​യാ​യ ഇ​ദ്ദേ​ഹത്തിന്‍റെ വിശേഷം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ചർച്ചയാകാറുണ്ട്.

ഇ​പ്പോ​ഴി​താ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു പ​ഴ​യ​കാ​ല ചി​ത്ര​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. എ​ട്ടു​വ​ര്‍​ഷം മു​ന്പു​ള്ള ഒ​രു ചി​ത്ര​മാ​ണി​ത്. ഇ​ലോ​ണ്‍ മ​സ്‌​ക് ഒ​രു സു​മോ ഗു​സ്തി​ക്കാ​ര​നു​മാ​യി പോ​രാ​ടു​ന്ന​താ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്.

പോ​സ്റ്റ് മ​സ്‌​കി​ന്‍റെ ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ക്കി. അ​ദ്ദേ​ഹ​ത്തി​ന്‍റെ ശാ​രീ​രി​ക ശ​ക്തി​യി​ല്‍ അ​വ​ര്‍ അ​മ്പ​ര​ന്നു. എ​ന്നാ​ല്‍ ഈ ​മ​ല്‍​പി​ടു​ത്ത​ത്തി​ലൂ​ടെ ത​നി​ക്ക് ഡി​സ്‌​ക്കി​ന് പ്ര​ശ്‌​ന​വും ന​ടു​വേ​ദ​ന​യും ഉ​ണ്ടാ​യ​താ​യി മ​സ്‌​ക് കു​റി​ച്ചു.

യ​ഥാ​ര്‍​ഥ​ത്തി​ല്‍, റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ര്‍ പു​ടി​നു​മാ​യി യു​ദ്ധം ചെ​യ്യാ​ന്‍ മ​സ്‌​കി​ന് ക​ഴി​വു​ണ്ടോ എ​ന്ന ബി​നാ​ന്‍​സ് സി​ഇ​ഒ ചാം​ഗ് പെം​ഗ് ഷാ​വോ​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി ക​ഴി​ഞ്ഞ വ​ര്‍​ഷം മ​സ്‌​ക് ഇ​ട്ട ഫോ​ട്ടോ​യാ​ണീ സു​മോ ഗു​സ്തി​യു​ടേ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.