മസ്ക് സുമോ ഗുസ്തിയിലും ഒരുകൈ നോക്കിയിട്ടുണ്ട്; വൈറല്‍ ചിത്രം
Tuesday, March 7, 2023 11:14 AM IST
ലോകത്തെ ഏറ്റവും വലിയ സമ്പന്നന്മാരില് ഒരാളാണല്ലൊ ഇലോണ്‍ മസ്ക്. ടെസ്ലയുടെയും ട്വിറ്ററിന്റെയും ഉടമയായ ഇദ്ദേഹത്തിന്റെ വിശേഷം സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാകാറുണ്ട്.
ഇപ്പോഴിതാ ഇദ്ദേഹത്തിന്റെ ഒരു പഴയകാല ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എട്ടുവര്‍ഷം മുന്‍പുള്ള ഒരു ചിത്രമാണിത്. ഇലോണ്‍ മസ്ക് ഒരു സുമോ ഗുസ്തിക്കാരനുമായി പോരാടുന്നതാണ് ചിത്രത്തിലുള്ളത്.
പോസ്റ്റ് മസ്കിന്റെ ആരാധകരെ ആവേശത്തിലാക്കി. അദ്ദേഹത്തിന്റെ ശാരീരിക ശക്തിയില്‍ അവര്‍ അമ്പരന്നു. എന്നാല്‍ ഈ മല്പിടുത്തത്തിലൂടെ തനിക്ക് ഡിസ്ക്കിന് പ്രശ്നവും നടുവേദനയും ഉണ്ടായതായി മസ്ക് കുറിച്ചു.
യഥാര്‍ഥത്തില്‍, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി യുദ്ധം ചെയ്യാന്‍ മസ്കിന് കഴിവുണ്ടോ എന്ന ബിനാന്‍സ് സിഇഒ ചാംഗ് പെംഗ് ഷാവോയുടെ ചോദ്യത്തിന് മറുപടിയായി കഴിഞ്ഞ വര്‍ഷം മസ്ക് ഇട്ട ഫോട്ടോയാണീ സുമോ ഗുസ്തിയുടേത്.