ന​ടു​റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കൊ​പ്പം ചീ​റി​പ്പാ​ഞ്ഞ് ഒ​ട്ട​ക​പ്പ​ക്ഷി; ഒ​ടു​വി​ൽ...
Monday, January 11, 2021 11:44 AM IST
ക​റാ​ച്ചി​യി​ലെ റോ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഒ​രു അ​ദ്ഭു​ത കാ​ഴ്ച​യു​ണ്ടാ​യി. റോ​ഡി​ൽ​ക്കൂ​ടി അ​തി​വേ​ഗ​ത്തി​ൽ ഒാ​ടു​ന്ന ഒ​ട്ട​ക​പ്പ​ക്ഷി! സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഒ​രാ​ളാ​ണ് ഒ​ട്ട​ക​പ്പ​ക്ഷി​യു​ടെ ഓട്ടം മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ​ത്.

ക​റാ​ച്ചി ന​ഗ​ര​ത്തി​ലെ കോ​രം​ഗി ന​ന്പ​ർ 4 മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ മൃ​ഗ​ശാ​ല​യി​ൽ നി​ന്നാ​ണ് ഒ​ട്ട​ക​പ്പ​ക്ഷി പു​റ​ത്തു​ചാ​ടി​യ​ത്. പി​ന്നാ​ലെ​യെ​ത്തി​യ ജീ​വ​ന​ക്കാ​ർ ഒ​ട്ട​ക​പ്പ​ക്ഷി​യെ ഓ​ടി​ച്ചി​ട്ട് പി​ടി​ച്ച് സു​ര​ക്ഷി​ത​മാ​യി മൃ​ഗ​ശാ​ല​യി​ൽ തി​രി​കെ​യെ​ത്തി​ച്ചെ​ന്ന് പോ ​ലീ​സ് വ്യ​ക്ത​മാ​ക്കി.

സ​മീ​പ​ത്ത് കൂ​ടി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളെ​യും ജ​ന​ത്തെ​യും ഭ​യ​ന്നാ​യി​രു​ന്നു ഈ ​ഒ​ട്ട​ക​പ്പ​ക്ഷി​യു​ടെ ഓ​ട്ടം. ഇ​തി​നു പി​ന്നാ​ലെ മൃ​ഗ​ശാ​ല ജീ​വ​ന​ക്കാ​രു​മു​ണ്ടാ​യി​രു​ന്നു. ഒ​ട്ട​ക​പ്പ​ക്ഷി വാ​ഹ​ന​ങ്ങ​ളെ ഇ​ടി​ക്കാ​തി​രി​ക്കാ​നാ​യി ഒ​ട്ട​ക​പ്പ​ക്ഷി​ക്ക് ചു​റ്റം ബൈ​ക്കി​ൽ ജീ​വ​ന​ക്കാ​രു​ണ്ടാ​യി​രു​ന്നു. റോ​ഡി​ൽ​ക്കൂ​ടി ഓ​ടി​യ​ത​ല്ലാ​തെ ഒ​ട്ട​ക​പ്പ​ക്ഷി നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​ക്കി​യി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.