പൂ​ർ​ണ​ഗ​ർ​ഭി​ണി​യെ നാലു മണിക്കൂർ ചു​മ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ഇന്ത്യൻ സൈ​നി​ക​ർ
പൂർണ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ നാ​ലു മണിക്കൂർ ചു​മ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ഇ​ന്ത്യ​ൻ സൈ​നി​ക​ർ​ക്ക് അ​ഭി​ന​ന്ദ​നപ്ര​വാ​ഹം. ശ്രീ​ന​ഗ​റി​ലാ​ണ് സം​ഭ​വം. ഇ​ന്ത്യ​ൻ സൈ​ന്യം ട്വീ​റ്റ് ചെ​യ്ത വീ​ഡി​യോ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

ക​ന​ത്ത മ​ഞ്ഞുവീ​ഴ്ച​യെ തു​ട​ർ​ന്നാ​ണ് ഗ​ർ​ഭി​ണി​യാ​യ ഷമീ​മ എ​ന്ന യു​വ​തി വീ​ട്ടി​ൽ കു​ടു​ങ്ങി​പ്പോ​യ​ത്. ഈ ​സ​മ​യം പ്ര​സ​വ​വേ​ദ​ന​യും തു​ട​ങ്ങി. ആ​ശു​പ​ത്രി​യി​ൽ പോ​കു​വാ​ൻ യാ​തൊ​രു മാ​ർ​ഗ​വും ഇ​ല്ലാ​തെ വീ​ട്ടു​കാ​ർ വ​ല​ഞ്ഞ​പ്പോ​ഴാ​ണ് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഇ​ന്ത്യ​ൻ സൈ​ന്യം രം​ഗ​ത്തെ​ത്തു​ന്ന​ത്.

യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ സൈ​നി​ക​ർ ഇ​വ​രെ സ്ട്രെ​ച്ച​റി​ൽ കി​ട​ത്തി​യ​തി​ന് ശേ​ഷം തോ​ളി​ൽ ചു​മ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​ർ പ്ര​സ​വി​ച്ചു​വെ​ന്നും അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്നും സൈ​ന്യം പി​ന്നീ​ട് ട്വീ​റ്റ് ചെ​യ്തു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.