രാ​ജാ​വി​നെ​പ്പോ​ലെ റി​പ്പോ​ർ​ട്ടിം​ഗ്; കൈ​യ​ടി നേ​ടി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ
Thursday, January 16, 2020 1:42 PM IST
രാ​ജാ​വി​നെ പോ​ലെ ത​ല​പ്പാ​വും ആ​ഭ​ര​ണ​ങ്ങ​ളും ധ​രി​ച്ച് കൈ​യി​ൽ വാ​ളു​മേ​ന്തി പ​രി​ചാ​ര​ക​രോ​ടൊ​പ്പം വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ. പാ​ക്കി​സ്ഥാ​നി​ലെ ജി​യോ ന്യൂ​സ് റി​പ്പോ​ർ​ട്ട​റാ​യ ഇ​യാ​ളു​ടെ പേ​ര് അ​മി​ൻ ഹ​ഫീ​സ് എ​ന്നാ​ണ്.

ലാ​ഹോ​റി​ലെ ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള​ള കോ​ട്ട​യി​ൽ വ​ച്ച് ന​ട​ന്ന ഒ​രു വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​വാ​നാ​ണ് അ​ദ്ദേ​ഹം വേ​റി​ട്ട മാ​ർ​ഗം സ്വീ​ക​രി​ച്ച​ത്. യു​ന​സ്കോ​യു​ടെ ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ അ​പ​ക​ടാ​വ​സ്ഥ നേ​രി​ടു​ന്ന ച​രി​ത്ര സ്മാ​ര​ക​മാ​ണി​ത്. നി​യ​മ​ങ്ങ​ളെ കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് ഇ​വി​ടെ വി​വാ​ഹം ന​ട​ത്തി​യ​ത്.

ഇ​തി​ന് മു​ൻ​പ് ക​ഴു​ത​യു​ടെ പു​റ​ത്തി​രു​ന്ന് സ​ഞ്ച​രി​ച്ചു​കൊ​ണ്ട് വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ശ്ര​ദ്ധ​നേ​ടി​യ​യാ​ളാ​ണ് അ​മി​ൻ ഹ​ഫീ​സ്. വാ​ർ​ത്ത ത​യാ​റാ​ക്കു​വാ​ൻ വേ​റി​ട്ട മാ​ർ​ഗം സ്വീ​ക​രി​ക്കു​ന്ന ഇ​ദ്ദേ​ഹ​ത്തെ തേ​ടി അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​മാ​ണ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.