ബാ​ഗേ​ജ് ഫീ​സ് ഒ​ഴി​വാ​ക്കാ​ൻ രണ്ടരക്കിലോ വ​സ്ത്രം ധ​രി​ച്ച് യു​വ​തി
വി​മാ​ന​ത്തി​ൽ അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ൽ ഭാ​രവ​സ്തു​ക്ക​ൾ കൊ​ണ്ടു​പോ​കു​ന്ന​തി​ന് ബാ​ഗേ​ജ് ഫീ​സ് ന​ൽ​കേ​ണ്ട​തു​ണ്ട്. അ​ത് ഒ​ഴി​വാ​ക്കു​വാ​ൻ ഒ​രു യു​വ​തി ചെ​യ്ത പ്ര​വൃ​ത്തി​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യയിൽ നിറയുന്നത്.

ഫി​ലി​പ്പീ​ൻസ് സ്വ​ദേ​ശി​നി​യാ​യ ഇ​വ​രു​ടെ പേ​ര് ജെ​ൽ റോ​ഡ്രി​ഗ​സ് എ​ന്നാ​ണ്. പ​ര​മാ​വ​ധി ഏ​ഴ് കി​ലോ​യാ​യി​രു​ന്നു ല​ഗേ​ജി​ന്‍റെ ഭാ​രം. എ​ന്നാ​ൽ ഒമ്പതര കി​ലോ ഭാ​ര​മു​ള്ള ല​ഗേ​ജു​മാ​യാ​ണ് ഇ​വ​ർ എ​ത്തി​യ​ത്. തു​ട​ർ​ന്ന് അ​ധി​ക ഫീ​സ് അ​ട​യ്ക്ക​ണ​മെ​ന്ന് വി​മാ​ന​ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ചു​വെ​ങ്കി​ലും ഇ​വ​ർ അ​തി​ന് ത​യാ​റാ​യി​ല്ല.

ഈ ​തു​ക ഒ​ഴി​വാ​ക്കു​വാ​നാ​യി ഇ​വ​ർ രണ്ടര കി​ലോ ഭാ​രം വരുന്ന വ​സ്ത്രങ്ങൾ ശ​രീ​ര​ത്ത് ധ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ല​ഗേ​ജി​ന്‍റെ ഭാ​രം ആറര കി​ലോ​യാ​യി കു​റ​ഞ്ഞു. നി​ര​വ​ധി പാ​ന്‍റു​ക​ളും ബ​നി​യ​നു​ക​ളും ധ​രി​ച്ച് ഇ​വ​ർ നി​ൽ​ക്കു​ന്ന ചി​ത്രം ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നോ​ട് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.