യാത്രയ്ക്കിടെ പൈലറ്റ് കുഴഞ്ഞുവീണു; വിമാനം സാഹസികമായി നിലത്തിറക്കി യാത്രക്കാരൻ
Thursday, May 12, 2022 12:00 PM IST
ആകാശമധ്യേ പൈലറ്റ് കുഴഞ്ഞുവീണതിനെ തുടർന്ന് യാത്രക്കാരൻ വിമാനം സാഹസികമായി നിലത്തിറക്കി. യുഎസിലെ ഫ്ളോറിഡയിലുള്ള പാംബീച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചൊവ്വാഴ്ചയാണ് സിനിമ കഥയെ വെല്ലുന്ന തരത്തിലുള്ള ഈ സംഭവം നടന്നത്.

ഒറ്റ എൻജിൻ സെസ്ന 208 വിമാനമാണ് യാത്രക്കാരൻ തിരിച്ചിറക്കിയത്. പൈലറ്റ് കുഴഞ്ഞുവീണതോടെ യാത്രക്കാരൻ ഫ്ളോറിഡയിലുള്ള എയർ ട്രാഫിക് കണ്‍ട്രോളറെ ബന്ധപ്പെടുകയായിരുന്നു.

പാംബീച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കണ്‍ട്രോളർ റോബർട്ട് മോർഗന്‍റെ സമയോചിതമായ ഇടപെടലാണ് വിമാനത്തെക്കുറിച്ച് അധികം അറിവില്ലാത്ത യാത്രക്കാരന് വിമാനം അപകടമില്ലാതെ താഴെയിറക്കാൻ സാധിച്ചതിനുപിന്നിൽ.

യാത്രക്കാരന്‍റെ പേരുവിവരങ്ങളൊ പൈലറ്റിന്‍റെ ആരോഗ്യനിലയെക്കുറിച്ചോ വിമാനത്താവളം അധികൃതർ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.