43 വർഷം സർവീസ്, ലീവ് ഒന്നുപോലുമില്ല: ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ദ​രി​ച്ച് റാ​സ​ൽ​ഖൈ​മ പോലീസ്
Wednesday, October 2, 2019 12:07 PM IST
പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട ഒൗ​ദ്യോ​ഗി​ക ജോ​ലി​ക്കി​ടെ ഒ​രു പ്രാ​വ​ശ്യം പോ​ലും അ​വ​ധി​യെ​ടു​ക്കാ​തി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ദ​രി​ച്ച് പോ​ലീ​സ് സേ​ന. റാ​സ​ൽ​ഖൈ​മ​യി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ബ്ദു​ൽ ഒ​ബൈ​ദ് അ​ൽ തു​നാ​ജി​യെ​യാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ആ​ദ​രി​ച്ച​ത്.

43 വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട സ​ർ​വീ​സി​നി​ടെ​യി​ൽ അ​ദ്ദേ​ഹം ഒ​രു​പ്രാ​വ​ശ്യം പോ​ലും അ​വ​ധി​യെ​ടു​ത്തി​ട്ടി​ല്ല. റാ​സ​ൽ​ഖൈ​മ പൊ​ലീ​സ് ജ​ന​റ​ൽ ക​മാ​ൻ​ഡ​ർ മേ​ജ​ർ ജ​ന​റ​ൽ അ​ലി അ​ബ്ദു​ല്ല ബി​ൻ അ​ൽ​വാ​ൻ അ​ൽ നു​മൈ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ബ്ദു​ൽ ഒ​ബൈ​ദ് അ​ൽ തു​നാ​ജി​യെ ആ​ദ​രി​ച്ച​ത്.

റാ​സ​ൽ​ഖൈ​മ പൊ​ലീ​സി​ലെ നോ​ണ്‍ ക​മ്മീ​ഷ​ൻ​ഡ് ഓ​ഫി​സ​ർ ആ​യി​രു​ന്ന അ​ബ്ദു​ൽ റ​ഹ്മാ​ൻ ഒ​ബൈ​ദ് അ​ൽ തു​നാ​ജി ട്രാ​ഫി​ക് ആ​ൻ​ഡ് പ​ട്രോ​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഒ​രു ദി​വ​സം പോ​ലും അ​വ​ധി​യെ​ടു​ക്കാ​തെ 43 വ​ർ​ഷ​മാ​ണ് അ​ദ്ദേ​ഹം ജോ​ലി ചെ​യ്ത​ത്.

സ​മ​യ​നി​ഷ്ഠ​യു​ടെ കാ​ര്യ​ത്തി​ലും തൊ​ഴി​ൽ​പ​ര​മാ​യ ക​ഴി​വി​ന്‍റെ കാ​ര്യ​ത്തി​ലും അ​ദ്ദേ​ഹം എ​ല്ലാ​വ​ർ​ക്കും മാ​തൃ​ക​യാ​ണെ​ന്ന് മേ​ജ​ർ ജ​ന​റ​ൽ അ​ലി അ​ബ്ദു​ല്ല ബി​ൻ അ​ൽ​വാ​ൻ അ​ൽ നു​മൈ​മി പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാ​ർ​ഥ​ത​യും പ്ര​തി​ബ​ദ്ധ​ത​യും ഡി​പാ​ർ​ട്ട്മെ​ന്‍റി​ന് വ​ലി​യ നേ​ട്ട​ങ്ങ​ൾ സ​മ്മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും മേ​ജ​ർ ജ​ന​റ​ൽ വ്യ​ക്ത​മാ​ക്കി.

അ​നു​മോ​ദ​ന​ങ്ങ​ൾ​ക്കും ന​ല്ല വാ​ക്കു​ക​ൾ​ക്കും അ​ബ്ദു​ൽ റ​ഹ്മാ​ൻ ഒ​ബൈ​ദ് അ​ൽ തു​നാ​ജി റാ​സ​ൽ​ഖൈ​മ പൊ​ലീ​സി​ന് ന​ന്ദി പ​റ​ഞ്ഞു. ഞാ​ൻ എ​ന്‍റെ ജോ​ലി ചെ​യ്യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജോ​ലി​ക്ക് മി​ക​ച്ച പി​ന്തു​ണ ന​ൽ​കു​ന്ന യു​എ​ഇ നേ​തൃ​ത്വ​ത്തി​ന് അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.