ഡാ​ൻ​സ് ചെ​യ്തും പു​ഷ് അ​പ് എ​ടു​ത്തും രാ​ഹു​ൽ; വൈ​റ​ലാ​യി വീ​ഡി​യോ
വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം നൃ​ത്തം ചെ​യ്യു​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ വീ​ഡി​യോ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാകുന്നു. ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ മു​ള​കു​മൂ​ട് സെ​ന്‍റ് ജോ​സ​ഫ്‌​സ് മെ​ട്രി​ക്കു​ലേ​ഷ​ന്‍ ഹ​യ​ല്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പ​മാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി നൃ​ത്തം ചെ​യ്ത​ത്. വേ​ദി​യി​ല്‍ കൈ​ക​ള്‍ കോ​ര്‍​ത്ത് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ചി​ല നേ​താ​ക്ക​ള്‍​ക്ക​ള്‍​ക്കു​മൊ​പ്പം നൃ​ത്തം ചെ​യ്യു​ന്ന വീ​ഡി​യോ ആ​ണ് പു​റ​ത്തു​വ​ന്ന​ത്.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം രാ​ഹു​ല്‍ ഗാ​ന്ധി​യും പു​ഷ് അ​പ് എ​ടു​ക്കു​ക​യും ചെ​റി​യ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തു​ക​യും ചെ​യ്തു. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യും ജൂ​ഡോ താ​ര​വു​മാ​യ മെ​റോ​ലി​ൻ ഷെ​നി​ഗ​ക്കൊ​പ്പ​മാ​ണ് പു​ഷ് അ​പ് എ​ടു​ത്ത​ത്. വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി അ​ദ്ദേ​ഹം ആ​ശ​യ​വി​നി​മ​യ​വും ന​ട​ത്തി.



ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ള​ത്തി​ലെ​ത്തി​യ രാ​ഹു​ല്‍ ഗാ​ന്ധി കൊ​ല്ല​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പം ബോ​ട്ടി​ലി​ൽ ക​ട​ലി​ല്‍ പോ​യ​തും ക​ട​ലി​ൽ ചാ​ടി​യ​തും വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​നേ​ടി​യി​രു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും വ​യ​നാ​ട് എം ​പി​യു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി ത​മി​ഴ്‌​നാ​ട്ടി​ല്‍ രാ​ഷ്ട്രീ​യ പൊ​തു​യോ​ഗ​ങ്ങ​ളി​ലും മ​റ്റു പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.