ച​ന്ദ്ര​നി​ൽ മൂ​ന്നേ​ക്ക​ർ സ്ഥ​ലം! ഭാ​ര്യ​യ്ക്ക് സ​മ്മാ​നം കൊ​ടു​ക്കു​മ്പോ​ൾ ഇ​ങ്ങ​നെ വേ​ണം
Wednesday, December 30, 2020 3:48 PM IST
വി​വാ​ഹ വാ​ർ​ഷി​ക​ത്തി​ൽ ഭാ​ര്യ ഭാ​ർ​ത്താ​ക്ക​ൻ​മാ​ർ പ​ല സ​മ്മാ​ന​ങ്ങ​ളും കൈ​മാ​റാ​റു​ണ്ട്. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ, വാ​ഹ​ന​ങ്ങ​ൾ, ഗാ‍​ഡ്ജ​റ്റു​ക​ൾ, മ​റ്റു വി​ല​പ്പെ​ട്ട പ​ല​തും ന​ൽ​കാ​റു​ണ്ട്. ഇ​തി​ൽ വാ​ർ​ത്ത​യു​മാ​കാ​റു​ണ്ട്.

അ​ജ്മി​ർ സ്വ​ദേ​ശി​യാ​യ സ​പ്നാ അ​നി​ജ​യ്ക്ക് ഭ​ർ​ത്താ​വ് ധ​ർ​മേ​ന്ദ്ര അ​നി​ജ ഞെ​ട്ടി​ക്കു​ന്ന വി​വാ​ഹ വാ​ർ​ഷി​ക സ​മ്മാ​നം ന​ൽ​കി​യ​ത്. മ​റ്റൊ​ന്നു​മ​ല്ല ച​ന്ദ്ര​നി​ൽ മൂ​ന്ന് ഏ​ക്ക​ർ സ്ഥ​ല​മാ​ണ് ധ​ർ​മേ​ന്ദ്ര സ​പ്ന​യ്ക്ക് സ​മ്മാ​നി​ച്ച​ത്!

എ​ട്ടാ​മ​ത്തെ വി​വാ​ഹ വാ​ർ​ഷി​ക​ത്തി​ൽ ഭാ​ര്യ സ​പ്ന അ​നി​ജ​യ്‌​ക്കാ​യി പ്ര​ത്യേ​ക​മാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ച്ച​തി​നാ​ലാ​ണ് ച​ന്ദ്ര​നി​ൽ ഭൂ​മി വാ​ങ്ങി ന​ൽ​കി​യ​തെ​ന്നാ​ണ് ഭ​ർ​ത്താ​വ് ധ​ർ​മേ​ന്ദ്ര അ​നി​ജ പ​റ​യു​ന്ന​ത്.

ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ലെ ലൂ​ണാ സൊ​സൈ​റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വ​ഴി​യാ​ണ് ച​ന്ദ്ര​നി​ൽ ഭൂ​മി വാ​ങ്ങി​യ​ത്. ഒ​രു വ​ർ​ഷ​ത്തോ​ള​മെ​ടു​ത്താ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ച​ന്ദ്ര​നി​ൽ ഭൂ​മി വാ​ങ്ങു​ന്ന രാ​ജ​സ്ഥാ​നി​ൽ നി​ന്നു​ള്ള ആ​ദ്യ​ത്തെ വ്യ​ക്തി​യാ​ണ് താ​നെ​ന്നാ​ണ് ധ​ർ​മേ​ന്ദ്ര പ​റ​യു​ന്ന​ത്.

ബ​ഹി​രാ​കാ​ശ​ത്തെ ഭൂ​മി​യി​ൽ സ്വ​കാ​ര്യ ഉ​ട​മ​സ്ഥാ​വ​കാ​ശം സാ​ധ്യ​മ​ല്ലെ​ന്നു​ള്ള​താ​ണ് മ​റ്റൊ​രു വ​സ്തു​ത. എ​ങ്കി​ലും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന വെ​ബ്‌​സൈ​റ്റു​ക​ൾ ഇ​പ്പോ​ഴും ച​ന്ദ്ര​നി​ലെ ഭൂ​മി വി​ൽ​ക്കു​ന്നു​ണ്ട്. അ​വ വാ​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കു​ന്നു.

അ​ന്ത​രി​ച്ച ബോ​ളി​വു​ഡ് ന​ട​ൻ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത് 2018 ൽ ​ച​ന്ദ്ര​നി​ൽ സ്ഥ​ലം വാ​ങ്ങി​യ​താ​യി അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.