ക്യാമ്പിൽ സ​ർ​പ്പ നൃ​ത്തമാടി അധ്യാപിക; വീഡിയോ വൈറൽ, പിന്നാലെ സ​സ്പെ​ൻ​ഷ​ൻ
സ​ർ​പ്പം നൃ​ത്തം വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് അ​ധ്യാ​പി​ക​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ. രാ​ജ​സ്ഥാ​നി​ലെ ജാ​ലോ​ർ ജി​ല്ല​യി​ലെ സൈ​ല തെ​ഹ്സി​ൽ എ​ന്ന സ്ഥ​ല​ത്ത് വ​ച്ച് ന​ട​ന്ന അ​ധ്യാ​പ​ക പ​രി​ശീ​ല​ന ക്യാം​പി​നി​ടെ​യാ​ണ് അ​ധ്യാ​പി​ക​യു​ടെ പ്ര​ക​ട​നം അ​ര​ങ്ങേ​റി​യ​ത്. സം​ഭ​വം വൈ​റ​ലാ​യി മാ​റി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ധ്യാ​പി​ക​യ്ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച​തി​നാ​ലാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​ധ്യാ​പി​ക​യ്ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.