ഒരു പി​സ​യു​ടെ നീ​ളം 338 അ​ടി; ല​ക്ഷ്യം റി​ക്കാ​ർ​ഡ് അ​ല്ല
Saturday, January 25, 2020 12:47 PM IST
ഓ​സ്ട്രേ​ലി​യ​യെ പി​ടി​ച്ചു​ല​ച്ച കാ​ട്ടു​തീ​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ജീ​വ​ജാ​ല​ങ്ങ​ളാ​ണ് ന​ശി​ച്ച​ത്. ഇ​രു​പ​തി​ല​ധി​കം ആ​ളു​ക​ൾ മ​ര​ണ​മ​ട​യു​ക​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. നാ​ശ​ന​ഷ്ട​ങ്ങ​ളി​ൽ നി​ന്നും രാ​ജ്യ​ത്തെ സ​ഹാ​യി​ക്കു​വാ​ൻ വ​മ്പ​ൻ പി​സ ന​ർ​മി​ച്ച് പ​ണം സ​മാ​ഹ​രി​ക്കു​ക​യാ​ണ് പി​യ​റും റോ​സ്മേ​രി​യും.

338 അ​ടി നീ​ള​ത്തി​ൽ ഭീ​മ​ൻ മ​ർ​ഗ​രീ​റ്റ പി​സ​യാ​ണ് ഇ​വ​ർ നി​ർ​മി​ച്ച​ത്. ഏ​ക​ദേ​ശം നാ​ല് മ​ണി​ക്കൂ​ർ സ​മ​യ​ത്തെ പ​രി​ശ്ര​മ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​വ​ർ പി​സ നി​ർ​മി​ച്ച​ത്. പി​സ 4000 പേ​ർ ക​ഴി​ച്ചു​വെ​ന്നും ഇ​തി​ൽ നി​ന്നും ല​ഭി​ക്കു​ന്ന പ​ണം ദു​രി​താ​ശ്വാ​സ​നി​വാ​ര​ണ​ത്തി​നാ​യി ന​ൽ​കു​മെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.