ലു​ങ്കി​ ധ​രി​ച്ച് വ​ണ്ടി​യോ​ടി​ച്ചു; ട്രക്ക് ഡ്രൈവർമാർക്ക് 2,000 രൂ​പ പി​ഴ
Tuesday, September 10, 2019 1:51 PM IST
ലു​ങ്കി​യും ബെ​നി​യ​നും ധ​രി​ച്ച് വ​ണ്ടി​യോ​ടി​ച്ച ഡ്രൈ​വ​ർ​ക്കും സ​ഹാ​യി​ക്കും 2,000 രൂ​പ പി​ഴ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നൗ​വി​ലാ​ണ് സം​ഭ​വം. തെ​റ്റാ​യ വേ​ഷ​വി​ധാ​ന​ത്തി​ന്‍റെ പേ​രി​ൽ ലു​ങ്കി​യും ബ​നി​യ​നും ധ​രി​ച്ച​തി​ന് ട്ര​ക്ക് ഡ്രൈ​വ​ർ​മാ​ർ​ക്ക് 2,000 രൂ​പ​യാ​ണ് പി​ഴ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. പു​തി​യ നി​യ​മ​പ്ര​കാ​രം ഡ്രൈ​വ​ർ​മാ​ർ പാ​ന്‍റി​സി​നൊ​പ്പം ഷ​ർ​ട്ടോ ടീ ​ഷ​ർ​ട്ടോ ധ​രി​ക്ക​ണ​മെ​ന്ന് നി​ഷ്ക​ർ​ഷി​ക്കു​ന്നു​ണ്ട്.

ഒ​പ്പം വാ​ഹ​നം ഓ​ടി​ക്കു​ന്പോ​ൾ ഷൂ​വും ധ​രി​ക്ക​ണ​മെ​ന്നും വ്യ​വ​സ്ഥ​യു​ണ്ട്. നേ​ര​ത്തെ 500 രൂ​പ​യാ​യി​രു​ന്നു പി​ഴ. പു​തി​യ നി​യ​മ​പ്ര​കാ​രം 2000 രൂ​പ​യാ​ണ് പി​ഴ. സ്കൂ​ൾ, സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​വ​ർ​ക്കും ഈ ​നി​യ​മം ബാ​ധ​ക​മാ​ണ്.

പു​തി​യ മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​പ്ര​കാ​രം ഈ ​നി​യ​മം പാ​ലി​ക്കാ​ത്ത​വ​ർ​ക്ക് 2000 രൂ​പ പി​ഴ ചു​മ​ത്തു​മെ​ന്ന് ല​ക്നൗ എ​എ​സ്പി പൂ​ർ​ണേ​ന്ദു സിം​ഗ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.